ദുബായ് ബസ്സപകടത്തിന് ഇടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്; മരിച്ചവരില്‍ 8 മലയാളികള്‍ 

ദുബായ് ബസ്സപകടത്തിന് ഇടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്; മരിച്ചവരില്‍ 8 മലയാളികള്‍ 

ദുബായ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരണപ്പെട്ടത് 8 മലയാളികള്‍. ഇവരടക്കം 12 ഇന്ത്യക്കാര്‍ക്ക് ജീവഹാനിയുണ്ടായി. ആകെ 17 പേരാണ് മരിച്ചത്. 31 യാത്രികരാണ് ബസിലുണ്ടായിരുന്നത്. ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ധീന്‍, കോട്ടയം പാമ്പാടി സ്വദേശി ബിമല്‍കുമാര്‍ കാര്‍ത്തികേയന്‍, തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25), തൃശൂര്‍ സ്വദേശികളായ കിരണ്‍ ജോണി, വാസുദേവ് വിഷ്ണുദാസ്, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ അക്കൗണ്ന്റുമായ പ്രബുല മാധവന്‍ ദീപകുമാര്‍, പുതിയ പുരയില്‍ രാജന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ ദിശ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ 5 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.മരിച്ച ദീപക് കുമാറിന്റെ ഭാര്യയും മകനും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും ഒപ്പം സാമൂഹ്യ പ്രവര്‍ത്തകരുമാണ്, ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരു ഒമാന്‍ സ്വദേശിയും,ഒരു ഐറിഷ് സ്വദേശിയും,രണ്ട് പാകിസ്ഥാനി സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in