ശവ്വാല്‍ മാസപ്പിറവി, ചാന്ദ്ര നിരീക്ഷണ കമ്മിറ്റി ഇന്ന് യോഗം ചേരും 

ശവ്വാല്‍ മാസപ്പിറവി, ചാന്ദ്ര നിരീക്ഷണ കമ്മിറ്റി ഇന്ന് യോഗം ചേരും 

യുഎഇ : പുണ്യറമദാന് അവസാനം കുറിച്ചുകൊണ്ടുളള ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ചാന്ദ്രനിരീക്ഷണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഇന്ന് മാസപ്പിറവി സ്ഥിരീകരിച്ചാല്‍, നാളെയായിരിക്കും ശവ്വാല്‍ ഒന്ന്. അതേസമയം, ഇന്ന് ചന്ദ്രനെ ദൃശ്യമായില്ലെങ്കില്‍, നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി, മറ്റന്നാളായിരിക്കും, ചെറിയ പെരുന്നാള്‍.മഗ്രിബ് നിസ്‌കാരത്തിന് ശേഷമായിരിക്കും കമ്മിറ്റി യോഗം ചേരുക.

അബുദബി നിയമകാര്യമന്ത്രായത്തിന് കീഴിലുളള, മുതിര്‍ന്ന ഉദ്യോഗസ്ഥരും, ജ്യോതിശാസ്ത്രജ്ഞരും, മതപണ്ഡിതരുമായിരിക്കും, നിയമ മന്ത്രി, സുല്‍ത്താന്‍, ബിന്‍ സയ്യീദ് അല്‍ ബാദിയുടെ നേതൃത്വത്തില്‍ യോഗം ചേരുക. സുര്യാസ്തമയ സമയം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ പൊതുജനങ്ങളോട് സൗദി സുപ്രീം കോടതിയും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in