ഷെയ്ഖ് മുഹമ്മദിന്റെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസ്സുകാരി ; വീഡിയോ വൈറല്‍ 

ഷെയ്ഖ് മുഹമ്മദിന്റെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസ്സുകാരി ; വീഡിയോ വൈറല്‍ 

ദുബായ് : ഹൃദയശസ്ത്രക്രിയക്ക് സഹായം നല്‍കിയ ഭരണാധികാരിയോടും മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിനോടും നന്ദിപറഞ്ഞ് 9 വയസുകാരി. ഹൃദയത്തില്‍ ഗുരുതര പ്രശ്‌നങ്ങളുമായാണ്, താജികിസ്ഥാന്‍ പെണ്‍കുട്ടി മഹിന ഗനൈവ പിറന്നുവീണത്. സ്‌കൂളില്‍ പോകാനോ സമപ്രായത്തിലുളള കുട്ടികളുമായി കളിക്കാനോ അവള്‍ക്ക് സാധിച്ചിരുന്നില്ല. മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് വര്‍ഷാ വര്‍ഷം നടത്തുന്ന ചികിത്സാ സഹായത്തിലുള്‍പ്പെട്ടതോടെ, ഹൃദയ ചികിത്സ സാധ്യമാവുകയും, ജീവിതത്തിലേക്ക്, കുഞ്ഞ് മഹീന തിരിച്ചുവരികയുമായിരുന്നു.

1.5 ബില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ്, വിവിധ രാജ്യങ്ങളില്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് 70 മില്ല്യണ്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്. ദുബായ്,ഒപേറയില്‍ നടന്ന വാര്‍ഷിക അവലോകന ചടങ്ങില്‍ പങ്കെടുക്കാനായാണ്, താജികിസ്ഥാനില്‍ നിന്ന്, മഹീനയും മാതാപിതാക്കളും എത്തിയത്. തന്നെ പോലെ നിരവധി പേര്‍ക്ക് പുതിയ ജീവിതം നല്കിയ ദുബായ് ഭരണാധികാരിയോടുളള നന്ദി മഹീന സ്റ്റേജില്‍ അറിയിച്ചിരുന്നു.

ചടങ്ങുകള്‍ക്ക് ശേഷം ഇഫ്താര്‍ വിരുന്നിനെത്തിയപ്പോഴാണ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവളെ ചേര്‍ത്തുപിടിച്ച് നെറുകില്‍ ചുംബിച്ചത്. വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ തംരംഗമായി കഴിഞ്ഞു. വളരെ അപൂര്‍വ്വ രോഗാവസ്ഥയായിരുന്നു മഹീനയുടേതെന്നും, ഇപ്പോള്‍ അവള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടമാര്‍ അറിയിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in