മലയാള സിനിമയിലെ ലോബി, ലൊക്കേഷനിലെ വിവേചനം; ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നത് ആര്‍ക്ക് വേണ്ടി?

മലയാള സിനിമയിലെ ലോബി, ലൊക്കേഷനിലെ വിവേചനം; ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നത് ആര്‍ക്ക് വേണ്ടി?

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രാജ്യത്ത് തന്നെ ആദ്യമായി സമിതിയെ നിയോഗിച്ചെന്ന് കയ്യടി നേടിയെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വിടാനോ അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്ത് മാസം പിന്നിടുമ്പോഴും നിയമനിര്‍മ്മാണം വേണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ മന്ത്രിയുടെ മേശപ്പുറത്ത് പൊടിപിടിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോഴും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മൗനം തുടരുന്നു.

മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി സമിതിയെ നിയോഗിച്ചത്. 2019 ഡിസംബര്‍ 31നാണ് സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ഒന്നേകാല്‍ കോടി രൂപ ചിലവിട്ടാണ് തയ്യാറാക്കിയതെങ്കിലും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ അവഗണിക്കുന്നത് ആരെ സഹായിക്കാനാണെന്നാണ് ഉയരുന്ന ചോദ്യം.

ഗുരുതര ആരോപണങ്ങള്‍, വെളിപ്പെടുത്തലുകള്‍

ജസ്റ്റിസ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കമ്മീഷന്റെ കണ്ടെത്തലുകളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമ മേഖലയിലെ സ്ത്രീകള്‍ കടുത്ത ചൂഷണത്തിന് ഇരകളാവുന്നുവെന്ന മൊഴി റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നു. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം ഉണ്ട്. ലൈംഗികാതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പോലും സ്ത്രീകള്‍ തയ്യാറാവുന്നില്ല. ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാറില്ല. അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളും സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. അപ്രഖ്യാപിത വിലക്കുകളുണ്ട്. സിനിമയില്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നു. അവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സിനിമയില്‍ അവസരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ലോബിയാണ് തീരുമാനിക്കുന്നത്. പ്രമുഖ നടീനടന്‍മാരും വിലക്ക് നേരിടുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നല്ല, ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്നാണ് ഡബ്യു.സി.സി. ഇതില്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്നും, സ്ത്രീകള്‍ക്ക് അനുകൂലമാണോ അതോ അങ്ങനെയല്ലാത്തതോ ആണോ എന്നെങ്കിലും അറിയണം.

റിപ്പോര്‍ട്ടിന് എന്തുപറ്റി?

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേല്‍ ചര്‍ച്ച പോലും നടന്നിട്ടില്ല. നടിക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ അടുത്തിടെ ചാനല്‍ ഇന്റര്‍വ്യൂവില്‍ പരോക്ഷമായി വ്യക്തമാക്കിയിരുന്നു. വിലക്കുകളും ചൂഷണങ്ങളും തുടരുമ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുകയാണ്. സാംസ്‌കരിക വകുപ്പ് റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുകയും നടപ്പാക്കുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ ഈ നടപടികളിലേക്ക് കടന്നിട്ടില്ല.

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് നിരന്തരം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്ന് ഡബ്യു.സി.സി. അംഗം ദീദി ദാമോദരന്‍ ദ ക്യുവിനോട് പറഞ്ഞു. ഇടയ്ക്കിടെ പരാതികള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതാറുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നല്ല, ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്നാണ് ഡബ്യു.സി.സി. ഇതില്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്നും, സ്ത്രീകള്‍ക്ക് അനുകൂലമാണോ അതോ അങ്ങനെയല്ലാത്തതോ ആണോ എന്നെങ്കിലും അറിയണം. സ്വകാര്യ സ്വഭാവമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതിനാല്‍ അതേപടി പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. കേരളത്തിലെ സാഹചര്യത്തില്‍ വ്യക്തികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നുതും മൊഴി നല്‍കിയവരുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ നിര്‍ദേശം വെച്ചത്. അതുകൊണ്ട് തന്നെ മറ്റ് റിപ്പോര്‍ട്ടുകള്‍ പോലെ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാരിന് സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. എങ്കിലും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പുറത്ത് വിടണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. റെഗുലേറ്റിംഗ് അതോറിറ്റി രൂപീകരിക്കുമ്പോള്‍ സംഘടനകളുടെ അധിപത്യം നഷ്ടപ്പെടും. അതില്‍ സ്ത്രീകളുടെ സാന്നിധ്യവും ഉണ്ടാകും. അതുകൊണ്ട് തന്നെ സിനിമയിലെ സംഘടനകള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടാകില്ലെന്നും ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ അതില്‍ തീരുമാനമെടുക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന് അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുക്കാം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നു. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ മാറ്റിയതിന് ശേഷം റിപ്പോര്‍ട്ട് പുറത്ത് വിടണം. അതില്‍ തീരുമാനമെടുക്കുകയും വേണം. ഇരകള്‍ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും റിപ്പോര്‍ട്ടിന് മേല്‍ അടയിരിക്കുന്നത് വേട്ടക്കാരെ സഹായിക്കാനാണെന്നും ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.

നിയമം കൊണ്ട് മാത്രമേ സിനിമ രംഗത്തെ ലോബിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളു. അതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. നിയമനിര്‍മ്മാണം വേണമെന്നും ജസ്റ്റിസ് ഹേമ ശുപാര്‍ശ ചെയ്തിരുന്നു.

ഹേമ കമ്മിറ്റി കണ്ടെത്തലുകളും ശുപാര്‍ശകളും

നടിയെ അക്രമിച്ച സംഭവത്തിന് പിന്നാലെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. ഡബ്ലുസിസിയുടെ രൂപീകരണത്തിന് പിന്നാലെ അതിന് നേതൃത്വം നല്‍കിയവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സിനിമ മേഖലയിലെ പ്രശ്‌നങ്ങളും പരാതികളും ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 ജൂലൈ ഒന്നിന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തിന് ശേഷം മൂന്നംഗ സമിതി 300 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നടി ശാരദ, മുന്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷനിലുണ്ടായിരുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും മെല്ലെപ്പോക്കുണ്ടായിരുന്നു. ആറുമാസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു സര്‍ക്കാര്‍ ഹേമ കമ്മീഷനോട് നിര്‍ദേശിച്ചിരുന്നത്. ഓഫീസ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ ആറുമാസം കമ്മീഷന്‍ ഒന്നും ചെയ്തില്ല. ആറുമാസത്തേക്ക് കൂടി കമ്മീഷന് സമയം നീട്ടി നല്‍കി. 2018 നവംബറില്‍ കാലാവധി കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് തയ്യാറായില്ല. 2019 മാര്‍ച്ച് 31 വരെ വീണ്ടും സമയം നല്‍കി. കാലാവധി നീട്ടിനല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡബ്ലുസിസിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമ മേഖലയിലെ 57 പേരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുള്ളത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉള്ളടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വകാര്യതയെ ബാധിക്കുന്നതാണ് ഉള്ളടക്കമെന്നത് കൊണ്ട് റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തെളിവെടുപ്പിന് ഹാജരാകാന്‍ പോലും സിനിമയിലെ സ്ത്രീകള്‍ ഭയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സിനിമ മേഖലയില്‍ നിലനില്‍ക്കുന്നത്.

സിനിമ മേഖലയിലെ സ്ത്രീകള്‍ കടുത്ത ചൂഷണത്തിന് ഇരകളാവുന്നുവെന്ന മൊഴി റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നു. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം ഉണ്ട്. ലൈംഗികാതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പോലും സ്ത്രീകള്‍ തയ്യാറാവുന്നില്ല. ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാറില്ല. അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളും സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. അപ്രഖ്യാപിത വിലക്കുകളുണ്ട്. സിനിമയില്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നു. അവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സിനിമയില്‍ അവസരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ലോബിയാണ് തീരുമാനിക്കുന്നത്. പ്രമുഖ നടീനടന്‍മാരും വിലക്ക് നേരിടുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമം കൊണ്ട് മാത്രമേ സിനിമ രംഗത്തെ ലോബിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളു. അതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. നിയമനിര്‍മ്മാണം വേണമെന്നും ജസ്റ്റിസ് ഹേമ ശുപാര്‍ശ ചെയ്തിരുന്നു. അടിയന്തരമായി ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും വനിതാ ജഡ്ജിയായിരിക്കണം അംഗമെന്നും നിര്‍ദേശിച്ചിരുന്നു. െ്രെടബ്യൂണല്‍ രൂപീകരിക്കണം, നിയമനിര്‍മ്മാണം വേണം എന്നീ ശുപാര്‍ശകള്‍ക്കൊപ്പം കടുത്ത നടപടികള്‍ വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കുറ്റം ചെയ്യുന്നവരെ നിശ്ചിതകാലത്തേക്ക് സിനിമ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണം. അതിനുള്ള അധികാരം െ്രെടബ്യൂണലിന് നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

സിനിമയുടെ വെള്ളിവെളിച്ചത്തിന് അപ്പുറമുള്ള തൊഴില്‍പരവും ലിംഗപരവുമായ വിവേചനവും ചൂഷണവും തുറന്ന് കാണിക്കുന്ന മൊഴികളും തെളിവുകളുമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സാമ്പത്തികമായും സംഘടനാപരമായും ശക്തിയുള്ള, ആള്‍ക്കൂട്ട ബലവുമുള്ള സിനിമയിലെ ഒരുവിഭാഗത്തിനെതിരെയാണ് ഒരുകൂട്ടം സ്ത്രീകള്‍ നിരന്തരം ചോദ്യം ചോദിക്കുന്നതും എതിര്‍ക്കുന്നതും. സ്ത്രീകള്‍ക്കൊപ്പമെന്ന് പറയുന്ന ഇടത് സര്‍ക്കാരിന് ആ റിപ്പോര്‍ട്ട് തുറന്ന് നോക്കാന്‍ പത്ത് മാസം മതിയാകില്ലേ?

Related Stories

No stories found.
logo
The Cue
www.thecue.in