'ഗേ ആയി സൃഷ്ടിക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത വളരെ കുറഞ്ഞ മനുഷ്യരില്‍ ഒരാള്‍ ആണ് ഞാന്‍'

'ഗേ ആയി സൃഷ്ടിക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത വളരെ കുറഞ്ഞ മനുഷ്യരില്‍ ഒരാള്‍ ആണ് ഞാന്‍'

സ്വവര്‍ഗഭീതിയുള്ള സമൂഹത്തിന് മുന്നില്‍ മുസ്ലിമായും ഗേ ആയും ജീവിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ക്വിയര്‍ ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്്. അള്ളാഹുവിന്റെ സൃഷ്ടികളില്‍ തന്നെ എന്തുകൊണ്ടാണ് മുസ്ലിം ഗേ ആയി തെരഞ്ഞടുത്തതെന്നതിന്റെ ഉത്തരം തേടുകയാണ്. ഗേ ആയി സൃഷ്ടിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത വളരെ കുറഞ്ഞ മനുഷ്യരില്‍ ഒരാളാണ് താന്‍. അതില്‍ എന്തിന് അഭിമാനിക്കാതിരിക്കണമെന്ന് മുഹമ്മദ് യുനൈസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

മതവിശ്വാസികളുടെ കുടുംബമാണ് തന്റെത്. വാപ്പ ഉള്‍പ്പെടെ മത പണ്ഡിതരാണ്. വാപ്പയുടെ പ്രസംഗങ്ങളിലും സ്വവര്‍ഗഭീതിയുണ്ടായിരുന്നു. ഗേ ആണെന്ന് താന്‍ തുറന്ന് പറഞ്ഞതോടെ അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇസ്ലാമിന്റെ പേരില്‍ ക്വിയര്‍ മനുഷ്യരെ അവര്‍ മാറ്റി നിര്‍ത്താറില്ല. ആ മാറ്റത്തിന് കാരണക്കാരനായതില്‍ അഭിമാനിക്കുന്നു.

മതനിരപേക്ഷരാണെന്ന് പറയുന്ന പലരും കുടുംബത്തിലുള്ള ക്വിയര്‍ വ്യക്തികളോട് മോശമായാണ് പെരുമാറുന്നത്. മതവിശ്വാസികളായിട്ടും വീട്ടുകാരുടെ സ്‌നേഹം തനിക്ക് ഇപ്പോളും കിട്ടുന്നു. കുടുംബത്തില്‍ മാത്രമല്ല പുറത്തും തന്റെ തുറന്ന് പറച്ചില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇസ്ലാമിന്റെ പേരില്‍ ഇസ്ലാമോഫോബിയയും അപരവിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ തിരുത്താന്‍ തയ്യാറാവണം. ഒരുവശത്ത് ഇരകളാവുമ്പോള്‍ മറുവശത്ത് വേട്ടക്കാരാവാതിരിക്കാനും ശ്രമിക്കണമെന്നും മുഹമ്മദ് ഉനൈസ് ആവശ്യപ്പെടുന്നു.

മുഹമ്മദ് ഉനൈസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Related Stories

No stories found.
logo
The Cue
www.thecue.in