ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല; പരാതി നല്‍കാനുള്ള കാലാവധി ആറ് മാസമാക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍

ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല; പരാതി നല്‍കാനുള്ള കാലാവധി ആറ് മാസമാക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍

ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് വിലക്കിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവരണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല. പരാതികള്‍ നല്‍കാനുള്ള കാലാവധി ഉയര്‍ത്തണമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നു.

മീ ടൂ മൂവ്‌മെന്റിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാതിക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ അവസരമുണ്ടാക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ലൈംഗികാതിക്രമ കേസുകളില്‍ പരാതി നല്‍കുന്നതിനുള്ള കാലാവധി ആറ് മാസമായി ഉയര്‍ത്തണം. നിലവില്‍ മൂന്ന് മാസമാണിത്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ത്ത് മൂന്ന് വര്‍ഷം വരെ തടവും പിഴയും നല്‍കണം. കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in