‘ഞങ്ങള്‍ സെക്‌സ് വര്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണോ’?; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ സ്ഥാപനം ബഹിഷ്‌കരിക്കുന്നതായി പരാതി 

‘ഞങ്ങള്‍ സെക്‌സ് വര്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണോ’?; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ സ്ഥാപനം ബഹിഷ്‌കരിക്കുന്നതായി പരാതി 

കൊല്ലം സ്വദേശിനിയാണ് ഇരുപത്തിരണ്ടുകാരിയായ വാസുകി. ബിഎഡ് ബിരുദധാരിയായിട്ടും ജോലി ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഓയാസിസി തിരുവനന്തപുരം തൈക്കാട് ഹിമാസ് എന്ന ചപ്പാത്തി നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കി.

ഐഡന്റിറ്റി വെളിപ്പെടുത്തി വീട് വിട്ടിറങ്ങിയ പത്തൊമ്പതുകാരിയായ മഹിമയ്ക്കും ജോലി ലഭിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുമെന്ന ഉടമ ഹിമ മണികണ്ഠന്‍ നിലപാടെത്തതാണ് രണ്ട് പേര്‍ക്കും ജോലി ലഭിക്കാന്‍ കാരണം. ഒരാഴ്ച പിന്നിട്ടപ്പോള്‍ കച്ചവടം കുറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കിയാല്‍ മാത്രമേ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയുള്ളുവെന്ന് കടയിലെത്തുന്നവര്‍ കടയുടമയെ അറിയിച്ചുവെന്ന് ഇവര്‍ പറയുന്നു.

'ഞങ്ങള്‍ക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ടാണ്. കിട്ടിയ ജോലി ചെയ്യാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നുമില്ല. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് വന്ന ആള്‍ ഞങ്ങളെ നോക്കി പരിഹസിച്ച് ചിരിച്ച് എവിടുന്ന് കിട്ടി ഇവരെയെന്ന് ചോദിച്ചു. ഫീല്‍ ചെയ്തപ്പോള്‍ ഞാനയളോട് പറഞ്ഞു നിങ്ങളുടെ ഭാര്യയ്ക്കുള്ള അവയവങ്ങളൊക്കെ തന്നെയാണ് ഞങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞു'.

‘ഞങ്ങള്‍ സെക്‌സ് വര്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണോ’?; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ സ്ഥാപനം ബഹിഷ്‌കരിക്കുന്നതായി പരാതി 
‘ബോണ്ട് അടി’: സമനില തെറ്റിക്കുന്ന വിഷലഹരിയുടെ മരണവലി 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫ്രോഡുകളാണെന്നും ഒഴിവാക്കണമെന്നും അയാള്‍ ഹിമ മാഡത്തിനെ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ എന്തു തൊറ്റാണ് ഇവരോടൊക്കെ ചെയ്തത്. ജീവിക്കാന്‍ വേണ്ടിയല്ലേ ജോലി ചെയ്യുന്നത്. അധ്യാപികയാവാനാണ് താല്‍പര്യം. ആ ജോലി ആരും തരുന്നില്ലല്ലോ.

വാസുകി

സ്ഥിരമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരും ട്രാന്‍സ്ജന്‍ഡറുകളെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് ഹിമ ദ ക്യൂവിനോട് പറഞ്ഞു.

സ്ഥാപനം തുടങ്ങി അഞ്ച് മാസമായെങ്കിലും ബുദ്ധിമുട്ട് ഇപ്പോളാണ് ഉണ്ടായത്. ഇവര്‍ ജോലിക്കെത്തിയതോടെ ആളുകള്‍ കടയില്‍ വരാന്‍ മടിക്കുകയാണ്. ഇവരെ പറഞ്ഞു വിട്ടാല്‍ മാത്രമേ സാധനങ്ങള്‍ വാങ്ങുകയുള്ളുവെന്നാണ് പറയുന്നത്.

ഹിമ

കടയിലെത്തുന്നവരില്‍ നിന്ന് പരിഹാസം നേരിടേണ്ടി വരുന്നതായി വാസുകിയും മഹിമയും പറയുന്നു. വേഷം കെട്ടി നടക്കുകയാണെന്ന് കളിയാക്കുന്നു. സര്‍ക്കാറും സന്നദ്ധ സംഘടനകളും ബോധവത്കരണം നടത്തിയിട്ടും ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണ മാറിയിട്ടില്ലെന്ന് മഹിമയും പറയുന്നു.

‘സെക്‌സ് വര്‍ക്ക് മാത്രമേ ഞങ്ങള്‍ ചെയ്യാവൂ എന്നാണ് ഇവരുടെ ധാരണ. അതിനെന്തായാലും ഞാനില്ല. ഇത്തരം തെറ്റിദ്ധാരണകള്‍ മാറണം. ചെറിയ സൗകര്യങ്ങളെ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. അത് പോലും നിഷേധിക്കരുത്’.

‘ഞങ്ങള്‍ സെക്‌സ് വര്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണോ’?; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ സ്ഥാപനം ബഹിഷ്‌കരിക്കുന്നതായി പരാതി 
മുഖംമൂടി സംഘം ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി; ചികിത്സയിലെന്ന് പൊലീസ് 

ആരോഗ്യകാര്‍ഡ് ഉള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഹിമാസില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ജോലിക്കെടുത്തത് നിലപാടിന്റെ പേരിലാണെന്നും കട പൂട്ടേണ്ടി വന്നാലും ഇവരെ ഒഴിവാക്കില്ലെന്നും ഹിമ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in