മറാക്കാന മറക്കാതെ ബ്രസീൽ

മറാക്കാന മറക്കാതെ ബ്രസീൽ

1950 ജൂലൈ പതിനാറാം തീയതി മറക്കാന സ്റ്റേഡിയം , ബ്രസീൽ . ഫിഫ ലോകകപ്പ് ഫൈനൽ. ആതിഥേയരായ ബ്രസീലിന് എതിരാളി പ്രഥമ ലോക ചാമ്പ്യന്മാരായ, ലാറ്റിനമേരിക്കയിലെ തന്നെ മറ്റൊരു വൻ ശക്തിയായ ,ഉറുഗ്വായ്. രണ്ടു ലക്ഷത്തിനടുത്ത് കാണികൾ തിങ്ങി നിറഞ്ഞ മറക്കാന സ്റ്റേഡിയം.ഗ്രൂപ്പ് ഘട്ടത്തിൽ ഉറുഗ്വായ് ക്കാളും ഒരു പോയിൻറ് കൂടുതൽ നേടി ഫൈനൽ കളിക്കാൻ അർഹത നേടിയ ബ്രസീൽ കപ്പ് വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിച്ചല്ല മത്സരത്തിന് ഇറങ്ങിയത്. ബ്രസീലിൻറെ പ്രതീക്ഷകളെ ശരിവെക്കുന്ന പോലെ തന്നെ കളി തുടങ്ങി 30 മിനിറ്റുകൾക്കുള്ളിൽ ഫ്രിയാക്ക നേടിയ ഗോളിലൂടെ മുന്നിലെത്തി. സ്വന്തം നാട്ടുകാരുടെ മുന്നിൽ ഇനി തോൽക്കില്ല എന്ന് നിലയിൽ ബ്രസീൽ മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ മത്സരം പകുതി ആയപ്പോഴേക്കും കാര്യങ്ങൾ ബ്രസീലിനെ കൈവിട്ട് തുടങ്ങുന്നതാണ് കണ്ടത്.ജുവാൻ ആൽബർട്ടോ ഷിഫാനി യിലൂടെ ഒരു ഗോൾ മടക്കി ഉറുഗ്വായ് കളിയിലേക്ക് തിരിച്ചു വന്നു. കളി അവസാനിക്കാൻ 11 മിനിറ്റ് ബാക്കിനിൽക്കെ ഗിഗ്ഗിയ യിലൂടെ ഉറുഗ്വേ രണ്ടാം ഗോളും വിജയവും ബ്രസീലിൽ നിന്നും തട്ടിപറിച്ചു. ലോക കപ്പിൽ ആദ്യമായി മുത്തമിടാൻ നാട്ടുകാരുടെ മുന്നിൽ വന്ന അവസരം തോൽവിയിൽ കലാശിച്ച തോടെ പരാജയത്തിനപ്പുറം മറക്കാനാവാത്ത ഒരു ദുരന്തമായി മാറക്കാന കുറിക്കപ്പെട്ടു. അത്തരത്തിലൊരു തോൽവിയെ കുറിച്ച് ഓർക്കാൻ പോലും ബ്രസീൽ ഫുട്ബോൾ ടീമോ ആരാധകരൊ പിന്നീടൊരിക്കലും ആ ഗ്രഹിച്ചിരുന്നില്ല.

എന്നാൽ 2014 ജൂലൈ എട്ടാം തീയതി ആധുനിക ഫുട്ബോളിന് വസന്ത കാലത്ത് വീണ്ടും സമാന ദുരന്തം ബ്രസീലിനെ തേടിയെത്തി -അതും സ്വന്തം നാട്ടുകാരുടെ മുൻപിൽ തന്നെ എന്നുള്ളത് ബ്രസീലിൻറെ വിധിയായിരുന്നു .ലോക ഫുട്ബോളിൽ എന്നും നിർണായക ശക്തിയായ ജർമൻ പടക്കരുത്തിനു

മുൻപിൽ ഒരിക്കൽകൂടി ബ്രസീൽ ദുരന്തം ഏറ്റുവാങ്ങി.ഏഴു ഗോളുകൾ വഴങ്ങിയ ആ മത്സരത്തിനിടയിൽ ബ്രസീൽ കോച്ച് ലൂയിസ് ഫിലിപ്സ് സ്കോളാരി ഒളിക്കാൻ ഒരിടം തേടുന്നു എന്നായിരുന്നു ടെലിവിഷൻ കമൻ്റേറ്ററുടെ പരിഹാസം.

ഈ ദുരന്തത്തിന് ശേഷം 2016 ൽ അഡനോർ ലിയനാർഡോ ബാച്ചി എന്ന ടിറ്റെ യുടെ കീഴിൽ ബ്രസീൽ ഒരു പൊളിച്ചെഴുത്തിൻ്റെ വലയിലായിരുന്നു..അതിന് ഫലമെന്നോണം 2019ലെ കോപ്പാ കപ്പിൽ ബ്രസീൽ ടീം വിജയം നേടുകയും ചെയ്തു. ഒരുപിടി യുവതാരങ്ങളുടെ വളർച്ചയും കണ്ടുതുടങ്ങി. 2021 ലെ കോപ്പ ടൂർണ്ണമെൻറിൽ കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നു ബ്രസീൽ. അതിനുതക്ക സ്ക്വാഡ് അവരുടെ പക്കൽ ഉണ്ടായിരുന്നു .ഗോൾവല കാക്കാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ടീമുകളായ മാൻ സിറ്റിയുടെ എഡിസണും ലിവർപൂളിൻ്റെ അലിസൺ ബക്കറും. പ്രതിരോധനിരയിൽ ദീർഘകാലത്തെ പരിചയമുള്ള തിയാഗോ സിൽവ .കൂട്ടായി ഫ്രഞ്ച് ക്ലബ് പി എസ് ജി യുടെ വിശ്വസ്തനായ മസ്കിറാനോസ് . മധ്യനിരയിൽ റയൽമാഡ്രിഡ് താരം കസ്മിറൊ, ഒപ്പം കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മികച്ചരീതിയിൽ കളിച്ച ഫ്രഡ് .ഗോളടി യന്ദ്രങ്ങളായി മഞ്ചസ്റ്റർ സിറ്റി താരം ജീസസ്, ലിവർപൂൾ താരം firmino, എവർട്ടൺ താരം റിച്ചാർൽസൺ. ഇവരെയൊക്കെ കോർത്തിണക്കാൻ ആയി, വേണമെങ്കിൽ ഒറ്റയാൻ പോരാട്ടത്തിലൂടെ ടീമിനെ ജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള സാക്ഷാൽ നെയ്മർ ജൂനിയർ .പകര കാരുടെ ബെഞ്ചിൽ വിനീഷ്യസ് ജൂനിയർ ,ഗാബി ഫാബിയാനോ തുടങ്ങിയ പ്രഗൽഭർ വേറെയും. സത്യത്തിൽ ഫിഫ ലോകകപ്പ് ഈ അവസരത്തിൽ നടക്കുകയാണെങ്കിൽ ബ്രസീൽ കപ്പ് നേടുമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ടീം ആയിരുന്നു. ഇതിന് അടിവരയിടുന്ന മറ്റൊരു വസ്തുത കൂടി -ഈ താരങ്ങളൊക്കെ തന്നെയും അവരവരുടെ ക്ലബ്ബുകൾക്ക് വേണ്ടി ആദ്യ പ്ലെയിംഗ് ഇലവനിൽ മികച്ച പ്രകടനം നടത്തുന്നവരാണ്. ഇതൊക്കെ കൊണ്ട് തന്നെ ബ്രസീൽ കോപ്പ ഉയർത്തുമെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഈ നിരയെ പിടിച്ചുനിർത്താൻ മാത്രം കെൽപ്പുള്ള ഒരു എതിർ ടീം കോപ്പയിൽ ഉണ്ടായിരുന്നില്ല എന്നതും ബ്രസീലിൻ്റെ സാധ്യതകളെ വർധിപ്പിച്ചിരുന്നു.

മറാക്കാന മറക്കാതെ ബ്രസീൽ
മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന

ബ്രസീലിനു പിഴച്ചതെവിടെ?

സത്യത്തിൽ ലീഗ് റൗണ്ടിൽ മികച്ച രീതിയിൽ തുടങ്ങിയ ബ്രസീലിന് പിഴച്ചതെവിടെ ? പ്രതിഭ ധാരാളിത്തം ഉള്ള ഈ ടീമിനെ കോർത്തിണക്കുന്ന ഒരാൾ ഇല്ലാതെ പോയതാണ് അടിസ്ഥാന പ്രശ്നം. എല്ലാ നീക്കങ്ങളും നെയ്മറിൽ കേന്ദ്രീകരിക്കുമ്പോൾ അദ്ദേഹത്തെ പൂട്ടിയാൽ ബ്രസീലിൻറെ ഒഴുക്കിനെ തടയാൻ ആകും എന്നത് എതിർ ടീമുകൾ മനസ്സിലാക്കി തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മറില്ലാതിരുന്ന ബ്രസീലിനെ ഇക്വഡോറിന് സമനില പിടിക്കാൻ സാധിച്ചപ്പോൾ തന്നെ ഈ കാര്യം വ്യക്തമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് ചിലിയെ കഷ്ടിച്ച് മറികടന്നപ്പോൾ ബ്രസീലിന് പറയത്തക്ക ആധിപത്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.സെമിയിൽ ആവട്ടെ ലീഗ് മത്സരത്തിൽ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയ പെറുവിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഫൈനലിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ശാരീരിക പവർ ഗെയിം അർജൻറീന പുറത്തെടുത്ത തോ കൂടി ഗോളടിക്കാൻ മറന്നുപോയ ബ്രസീലിന് മൽസരം കൈയിൽ നിന്നു പോവുകയും ചെയ്തു.അങ്ങനെ മറ്റൊരു മറാക്കാന ദുരന്തത്തിന് കൂടി ബ്രസീൽ സാക്ഷിയായി. എതിരാളികൾ അർജൻ്റീന ആയതു കൊണ്ടു തന്നെ മുറിവിൻ്റെ ആഴം വളരെ വലുതാകുന്നു.

മറാക്കാന മറക്കാതെ ബ്രസീൽ
മനസ്സിലെങ്കിലും മെസ്സിയെ അംഗീകരിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ!

അർജൻ്റീന ശരിയായ ദിശയിലായിരുന്നോ?

എന്നും ലോകം ഉറ്റുനോക്കുന്ന മത്സരങ്ങളാണ് ബ്രസീൽ- അർജൻറീന ഫുട്ബോൾ യുദ്ധങ്ങൾ.ഫുട്ബോൾ ഉള്ളടത്തോളം ഇത് തുടരുക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള ബ്രസീൽ അർജൻറീന ആരാധകർ എപ്പോഴും ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യമാണ് ഏതു മത്സരവും തങ്കളുടെ ടീം ജയിക്കും ,ഏതു കപ്പും തങ്ങളുടെ ടീം നേടും എന്നത് .അതൊരിക്കലും തങ്ങളുടെ ടീമിൻ്റെ യഥാർത്ത നിലവാരം നോക്കിയായിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഇത്തവണഅർജൻറീന ഫാൻസ് ചെയ്തതും അതുതന്നെ. കോപ്പാ ഞങ്ങൾക്ക് തന്നെ. പക്ഷേ 2006 ലോകകപ്പിനുശേഷം ബാലൻസ് ആയിട്ടുള്ള ഒരു ടീമോ ,ടീം ഗെയിമോ അർജൻറീനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്യം.2014 ലോകകപ്പ് ഫൈനൽ പ്രവേശനം ചൂണ്ടിക്കാട്ടി അർജൻറീന ആരാധകർ പ്രതികരിച്ചേക്കാം.ലോക ഫുട്ബോളിൽ എന്നും മികച്ച നിലവാരത്തിലുള്ള കളി കാഴ്ചവെക്കുന്ന ഹോളണ്ട് ആയിരുന്നു സെമിഫൈനലിൽ അന്ന് അർജൻറീനയുടെ എതിരാളികൾ .എന്നാൽ, നിർഭാഗ്യം ഹോളണ്ടിൻ്റെ കൂടപ്പിറപ്പാണ് .ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോയിൽ ലോകം അത് വീണ്ടും കണ്ടു .ആ നിർഭാഗ്യം അർജൻറീനയുടെ ഭാഗ്യമായി ഗോൾ കീപ്പർ റൊമെറൊ യുടെ രൂപത്തിൽ വരികയായിരുന്നു അന്ന്.

2015 ലും 16 ലും നടന്ന കോപ്പാ അമേരിക്ക കപ്പുകളിൽ ബ്രസീലിൻറെ ക്ഷീണകാലത്ത് ഫൈനൽ വരെ എത്താൻ കഴിഞ്ഞെങ്കിലും റെഗുലർ ടൈമിൽ ഗോൾ നേടാനാവാതെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ചിലിയുടെ മുൻപിൽ വീണു പോയ അർജൻ്റീനയെയാണ് കണ്ടത് .കാരണം വ്യക്തമായിരുന്നു - ലയണൽ മെസ്സി എന്ന ഇതിഹാസ താരം ഫോമിൽ ആയാൽ കളി ജയിക്കും ,മെസ്സിക്കു ഫോം നഷ്ടപ്പെട്ടാൽ കളി തോൽക്കും .2010 ലോകകപ്പ് മുതൽ മെസ്സി എന്ന ഏക ഉപഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് അർജൻറീന ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതിനു മുൻപാണെങ്കിൽ അതൊരു ടീമായിരുന്നു. അതിനുദാഹരണമാണ് 2006 ലോകകപ്പിൽ 26 പാസുകൾ ക്ക് ശേഷം സെർബിയ ക്കെതിരെ കാംപിയാസോ അർജൻ്റീന കു വേണ്ടി നേടിയ അവിസ്മരണീയമായ ആ ഗോൾ .

ഈ കോപ്പയിലും അർജൻ്റീനൻ ടീമിൻറെ അവസ്ഥ. മറ്റൊന്നായിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ലയണൽ സ്കോലാനി എന്ന യുവ കോച്ച് ടീമിൽ കാര്യമായ അഴിച്ചുപണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.എന്നിൽ മാറ്റമില്ലാത്തതായി ഒന്നുമാത്രം -മെസ്സി. ഇടയ്ക്കിടയ്ക്ക് നടന്നുകൊണ്ടിരുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അധികാരമായി ജയിച്ചു എന്ന് പറയാവുന്ന ഒരു മത്സരം പോലും അർജൻറീന കളിച്ചിട്ടില്ല. ഇടയിൽ അനാവശ്യമായ പ്ലെയർ റൊട്ടേഷനുകൾ ക്കു കോച്ച് മുതിർന്നതും ശരിയായ നടപടി ആയില്ല. അതുകൊണ്ടുതന്നെ കോപ്പ 2021 തുടങ്ങുമ്പോൾ ആരാധകർ ഒഴിച്ച് മറ്റാരും അർജൻറീന കപ്പ് നേടുമെന്ന പ്രതീക്ഷ പുലർത്തിയിരുന്നില്ല

കപ്പ് വിജയം ആരുടേത് ?

അർജൻറീന കപ്പ് നേടിയെങ്കിലും ഒരർത്ഥത്തിൽ ഇതിൻ്റെ പൂർണ്ണ അവകാശി മെസ്സി തന്നെയാണ്. തൻറെ കരിയറിൽ ദേശീയ ടീമിനായി ഒരു ട്രോഫി നേടാതെ വിരിമിക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹത്തിനോ അദ്ദേഹത്തിൻറെ ആരാധകർക്കോ സങ്കൽപ്പിക്കാൻ പോലും കഴിയുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ കോപ്പ 2021 എന്നുള്ളത് മെസ്സിയെ സംബന്ധിച്ചടുത്തോളം നിർണായകമായിരുന്നു. തികച്ചും വൈകാരികമായി ആണ് അദ്ദേഹം മത്സരങ്ങളെ സമീപിച്ചത് എന്നതിനുള്ള തെളിവാണ് കൊളംബിയ ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ മെസ്സി നടത്തിയ ആഹ്ലാദ പ്രകടനങ്ങൾ. കോപ്പയിൽ കളിച്ച 7 മത്സരങ്ങളിൽ 4 മാൻ ഓഫ് ദ മാച്ച് ,അഞ്ച് ഗോൾ അസിസ്റ്റ് ,നാല് ഗോളുകൾ -ഈ കണക്കുകൾ പറയും കപ്പ് വിജയത്തിൽ മെസ്സിയുടെ പങ്ക് എത്രത്തോളം വലുത് ആയിരുന്നു എന്ന് .34 മത്തെ വയസ്സിൽ തൻ്റെതായ പരിശ്രമത്തിൽ അർജൻ്റീന ക്കു വേണ്ടി ഒരു സുപ്രധാന കിരീടം നേടി കൊടുത്തതോടെ രാജ്യത്തിനായി ഒന്നും നേടിയില്ല എന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ ഒരു പരിധി വരെ മെസ്സിക്ക് സാധിച്ചു.എന്നാൽ ഒരു ലോകകപ്പ് കൂടെ നേടുമ്പോൾ മാത്രമേ ഒരു ഫുട്ബോൾ ഇതിഹാസത്തിനു തൻറെ ബയോഡാറ്റ 100% പൂർണമായി എന്ന് കണക്കാക്കാൻ പറ്റൂ. മറഡോണ , പെലെ. സിദാൻ' ഇവർക്കൊക്കെ ഉള്ളതും മെസ്സിക്ക് ഇല്ലാത്തതും അതാണ്.

അർജൻറീന -ബ്രസീൽ ടീമുകൾ എവിടം വരെ ?

ഇനി നമ്മളെ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കം ആണ് 2022 ഖത്തർ ലോകകപ്പ്. സത്യത്തിൽ അർജൻറീന ബ്രസീൽ ടീമുകളെ വിലയിരുത്തുമ്പോൾ മുന്നോട്ടുള്ള പ്രയാണം വളരെ കഠിനമാകം. യൂറോപ്യൻ ടീമുകളുടെ വീറുറ്റ പ്രകടനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിലൂടെ ലോകത്തിന് ലഭ്യമാണ്. ഇറ്റലി ,ഇംഗ്ലണ്ട്, സ്പെയിൻ ,ബെൽജിയം, ഫ്രാൻസ്', എന്നിങ്ങനെ തുടങ്ങി യൂറോയുടെ ആദ്യ റൗണ്ടിൽ പുറത്തായ ഹങ്കറി പോലും മനോഹര ഫുട്ബോൾ കളിക്കുന്നത് നാം കണ്ടു .കൃത്യമായ ഗെയിം പ്ലാൻ ,കൃത്യമായ പാസിംഗ് ,മികച്ച കൗണ്ടർ അറ്റാക്ക് തുടങ്ങി എല്ലാം ഒത്തിണങ്ങിയ ഒരു പാക്കേജ് ആണ് യൂറോയിൽ കാണുന്നത്. ഇങ്ങനെയുള്ള പ്രകടനങ്ങളെ നേരിടാൻ സത്യത്തിൽ ഇന്നുള്ള അർജൻറീന - ബ്രസീൽ ടീമുകൾക്ക് കഴിയില്ല എന്നുള്ളത് വാസ്തവമാണ്. ലാറ്റിനമേരിക്കൻ ശൈലിയായ സാമ്പാ താളവും ,മന്ദഗതിയിലുള്ള പാസിംഗ് ഫുട്ബോളും ഇരുടീമുകൾക്കും കൈമോശം വന്നിരിക്കുന്നു. താരങ്ങൾ അവരവരുടെ നാട്ടിലുള്ള ലീഗിൽ നിന്ന് പണക്കൊഴുപ്പുള്ള യൂറോപ്യൻ ലീഗിലേക്ക് ചേക്കേറിയതോടെ ലാറ്റിനമേരിക്കൻ ശൈലി ഇരുകൂട്ടരും കൈവിട്ടു. എന്നാൽ പൂർണമായും യൂറോപ്യൻ ശൈലിയിലേക്ക് അവരുടെ ദേശീയ ടീമുകൾക്ക് ഉയരാൻ പറ്റിയതും ഇല്ല. ഒരു ക്രിയേറ്റീവ് മിഡ് ഫീൽഡറുടെ അഭാവം ഇരു ടീമിലും മുഴച്ചുനിൽക്കുന്നു. ഇതൊക്കെ പരിഹരിക്കാതെ ഖത്തറിലേക്ക് വണ്ടി കയറിയാൽ ആദ്യ റൗണ്ടിൽ തന്നെ ആരാധകർക്കും ടീമിനും ലോകകപ്പിനോട് സലാം പറയേണ്ടിവരും. ആരാധക ബാഹുല്യം കൊണ്ടു മാത്രം ഒരു ടീമും കിരീടം നേടിയെടുത്ത ചരിത്രം കായിക രംഗത്ത് ഇന്നേ വരെ ഉണ്ടായിട്ടില്ലല്ലോ!

Related Stories

No stories found.
logo
The Cue
www.thecue.in