ഹിറ്റ്മാന് ലാലിഗയുടെ ബാറ്റ്; ഇന്ത്യന്‍ അംബാസിഡറാകുന്നതില്‍ ഏറെ സന്തോഷമെന്ന് രോഹിത് ശര്‍മ്മ

ഹിറ്റ്മാന് ലാലിഗയുടെ ബാറ്റ്; ഇന്ത്യന്‍ അംബാസിഡറാകുന്നതില്‍ ഏറെ സന്തോഷമെന്ന് രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ്മ ലാ ലിഗയുടെ ബ്രാന്‍ഡ് അംബാസിഡര്‍. സ്പാനിഷ് ഫുട്‌ബോള്‍ ലീഗിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്ത വിവരം രോഹിത് തന്നെയാണ് പങ്കുവെച്ചത്. തന്റെ ഹൃദയത്തില്‍ ഫുട്‌ബോളിന് പ്രത്യേക സ്ഥാനമുണ്ടെന്നും ലാലിഗ തനിക്ക് ഏറെ സ്‌പെഷല്‍ ആണെന്നും രോഹിത് ട്വീറ്റ് ചെയ്തു. ലാലിഗ എന്നെഴുതിയ പുതിയ ബാറ്റുമായി നില്‍ക്കുന്ന ചിത്രവും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ലാലിഗയുടെ അംബാസിഡറാകുന്നത് ഏറെ വിനയാന്വിതനാക്കുന്നു. ലാലിഗയുമായുള്ള ഈ പാട്ണര്‍ഷിപ്പില്‍ ആവേശഭരിതനാണ് ഞാന്‍.  

രോഹിത് ശര്‍മ്മ  

ഹിറ്റ്മാന് ലാലിഗയുടെ ബാറ്റ്; ഇന്ത്യന്‍ അംബാസിഡറാകുന്നതില്‍ ഏറെ സന്തോഷമെന്ന് രോഹിത് ശര്‍മ്മ
ജന്മദിനം; ഇന്ത്യയുടെ യുവരാജാവിന് സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം

ലാലിഗ മത്സരങ്ങള്‍ക്ക് ഒട്ടേറെ പ്രേക്ഷകരുള്ള രാജ്യമാണ് ഇന്ത്യ. സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കുമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. അതുകൊണ്ട് തന്നെ കുറച്ചു കാലങ്ങളായി ഇന്ത്യയില്‍ ഒരു ബ്രാന്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ലാലിഗ. ബ്രാന്‍ഡ് വിപൂലീകരണത്തിന്റെ ഭാഗമായി രണ്ട് എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ രാജ്യത്ത് മുന്‍പ് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

നിലവില്‍ ലാലിഗാ മത്സരങ്ങള്‍ക്ക് രാജ്യത്ത് ടി വി സംപ്രേക്ഷണമില്ല. മുന്‍പ് ഇന്ത്യയില്‍ ലാ ലിഗായുടെ സംപ്രേക്ഷണാവകാശം സോണി നെറ്റ്വര്‍ക്കിനായിരുന്നെങ്കിലും പിന്നീട് ഫേസ്ബുക്കിലേക്ക് മാറുകയായിരുന്നു. ബാഴ്‌സലോണയാണ് ഇപ്പോള്‍ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. റയല്‍ മാഡ്രിഡ്, സെവിയ്യ, റയല്‍ സോസിഡാഡ്, ഗെറ്റാഫേ എന്നീ ക്ലബ്ബുകളാണ് തൊട്ടുപിന്നില്‍. അത്‌ലറ്റിക്കോ മാഡ്രിഡ് ഏഴാമതാണ്.

ഹിറ്റ്മാന് ലാലിഗയുടെ ബാറ്റ്; ഇന്ത്യന്‍ അംബാസിഡറാകുന്നതില്‍ ഏറെ സന്തോഷമെന്ന് രോഹിത് ശര്‍മ്മ
‘ഇത് വിവാഹവാര്‍ഷിക സമ്മാനം’; വാങ്കഡെ ഇന്നിങ്‌സ് അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്ലി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in