ബാലൺ ഡി ഓർ ഈ വർഷത്തെ അഞ്ചാം പുരസ്‌കാരം; ഇത് മേഗൻ റാപ്പിനോയുടെ സ്വപ്ന വർഷം

ബാലൺ ഡി ഓർ ഈ വർഷത്തെ അഞ്ചാം പുരസ്‌കാരം; ഇത് മേഗൻ റാപ്പിനോയുടെ സ്വപ്ന വർഷം

മേഗന്‍ റാപ്പിനോയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമാണിത്. ലോകകപ്പ് കിരീടം, ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഫിഫയുടെ ലോക വനിതാ ഫുട്ബോളർക്കുള്ള അവാർഡ് എന്നിവയ്‌ക്കൊപ്പം ബാലൺ ഡി ഓർ പുരസ്‌കാരവും കൂടി ചേർക്കപ്പെടുകയാണ്. താൻ മാത്രമാണ് അവാർഡുകളെല്ലാം സ്വന്തമാക്കുന്നതെന്നത് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു റാപ്പിനോയുടെ പ്രതികരണം. പാരിസിലെ പുരസ്‌കാരാദാന ചടങ്ങിൽ പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

ആഭ്യന്തര സീസണിൽ റാപ്പിനോയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒരു ഗോളോ ഒരു അസ്സിസ്റ്റോ താരത്തിന്റെ പേരിലുണ്ടായില്ല. എന്നാൽ ലോകകപ്പിൽ ആറ് ഗോളുകൾ നേടി വമ്പൻ തിരിച്ചുവരവാണ് യുഎസ് താരം നടത്തിയത്. വലയിലെത്തിയ ആറെണ്ണത്തിൽ മൂന്നെണ്ണം പെനാൽറ്റിയിൽ നിന്നാണെന്നും ഭാഗ്യത്തിന്റെ പിന്തുണയുണ്ടെന്നും വിമർശനങ്ങൾ ഉയർന്നു. പക്ഷെ ലോകകപ്പിലെ നിർണ്ണായക മത്സരങ്ങളിൽ പല താരങ്ങളും പെനാലിറ്റി വലയിലെത്തിക്കാൻ കഴിയാതെ മുട്ടുവിറച്ചു. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ സമ്മർദ്ദം അതിജീവിച്ച് പന്ത് വലയിലെത്തിക്കുകയെന്നത് അനായാസമല്ലായെന്ന് റാപ്പിനോ തെളിയിച്ചു.

 ബാലൺ ഡി ഓർ ഈ വർഷത്തെ അഞ്ചാം പുരസ്‌കാരം; ഇത് മേഗൻ റാപ്പിനോയുടെ സ്വപ്ന വർഷം
‘അതിശയകരമായ കരിയര്‍’; ആറാം ബാലണ്‍ ഡി ഓറില്‍ മെസ്സിയെ അഭിനന്ദിച്ച് ലോകതാരങ്ങള്‍

ഫുട്‌ബോള്‍ താരം എന്നതിലുപരി തന്റെ വ്യക്തവും കൃത്യവുമായ നിലപാടുകള്‍കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റാപ്പിനോ. എന്തുകൊണ്ട് പുരുഷ ഫുട്‌ബോളര്‍മാര്‍ക്ക് തങ്ങളുടെ ഏറെയിരട്ടി വേതനം നല്‍കുന്നുവെന്നും തുല്യത ഇല്ലാത്തത് എന്താണെന്നും മേഗന്‍ ഉറക്കെ ചോദിച്ചു. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.

ലോകകപ്പ് നേടിയതിന് ശേഷം ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയാണെങ്കിൽ പോകുമോ എന്ന ചോദ്യത്തിന് അറുത്തു മുറിച്ച മറുപടിയായിരുന്നു റാപ്പിനോയുടേത്. വംശവെറിക്കും പോലീസ് അതിക്രമത്തിനുമെതിരേ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ട്രംപിന്റെ സമീപനത്തിനെതിരെയെല്ലാമായിരുന്നു മേഗന്റെ ആ ധീരമായ നിലപാട്. കിരീടം നേടിയിട്ട് സംസാരിച്ചാൽ മതിയെന്ന ട്രംപിന്റെ വെല്ലുവിളിക്ക് ലോകകപ്പ് ഉയർത്തി മേഗൻ മറുപടി നൽകി.

ഫിഫയുടെ ലോക ഫുട്ബോളർക്കുള്ള വനിതാ പുരസ്‌കാരം ലഭിച്ചതിന് ശേഷം യു എസിലെ വംശീയാധിക്ഷേപത്തിനെതിരെ റാപ്പിനോ നടത്തിയ പ്രസംഗവും പ്രശസ്തമായിരുന്നു. ഫുട്ബോൾ എന്ന ഗെയിമിന് ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒരപൂർവ അവസരം ഉണ്ടെന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിനെതിരെ, ലിംഗവിവേചനത്തിനെതിരെ, വംശവെറിക്കെതിരെ, കപട ദേശീയതയ‌്ക്കതിരെയുള്ള ഈ 34കാരിയുടെ വാക്കുകള്‍ ഒട്ടേറെപ്പേര്‍ ഏറ്റെടുത്തു.

 ബാലൺ ഡി ഓർ ഈ വർഷത്തെ അഞ്ചാം പുരസ്‌കാരം; ഇത് മേഗൻ റാപ്പിനോയുടെ സ്വപ്ന വർഷം
‘കവര്‍ ഡ്രൈവ് കളിക്കാന്‍ ഞാന്‍ തയ്യാര്‍’; മിതാലിയുടെ ജന്മദിനത്തില്‍ ബയോപിക് സ്ഥിരീകരിച്ച് തപ്‌സി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in