'സുരേഷ് ഗോപി ബി.ജെ.പിയാണോ മറ്റതാണോ എന്ന് നമ്മള്‍ നോക്കണ്ട കാര്യമില്ല, ക്ലീന്‍ കക്ഷിയാണ്': ഇന്നസെന്റ്

'സുരേഷ് ഗോപി ബി.ജെ.പിയാണോ മറ്റതാണോ എന്ന് നമ്മള്‍ നോക്കണ്ട കാര്യമില്ല, ക്ലീന്‍ കക്ഷിയാണ്': ഇന്നസെന്റ്

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബി.ജെ.പിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണ് സുരേഷ് ഗോപിയെന്നും ഇന്നസെന്റ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ പരിപാടിയില്‍ മേജര്‍ രവിയുമായി സംസാരിക്കവെയായിരുന്നു പ്രതികരണം.

'സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്', സിനിമാ സംഘടനയായ 'അമ്മ'യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.

'സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം 'അമ്മ'ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി', ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in