മെഷിന്‍ ഗണ്ണില്‍ വെടിയുതിര്‍ത്ത് തെലുങ്ക് അയ്യപ്പന്‍ നായര്‍, റീമേക്കില്‍ അടിമുടി മാറും

മെഷിന്‍ ഗണ്ണില്‍ വെടിയുതിര്‍ത്ത് തെലുങ്ക് അയ്യപ്പന്‍ നായര്‍, റീമേക്കില്‍ അടിമുടി മാറും
Bheemla Nayak Style Bheemla Nayak Style

മലയാളത്തില്‍ വമ്പന്‍ ഹിറ്റായ സച്ചിയുടെ 'അയ്യപ്പനും കോശിയും' തെലുങ്കിലെത്തുമ്പോള്‍ തിരക്കഥയിലും ഏറെ മാറ്റങ്ങളുണ്ടാകും. പവന്‍ കല്യാണ്‍ ഭീംല നായക് എന്ന പൊലീസുദ്യോഗസ്ഥനായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയും ഇതേ സൂചന നല്‍കുന്നു. അയ്യപ്പന്‍ നായര്‍ എന്ന ബിജു മേനോന്‍ കഥാപാത്രത്തിന്റെ തെലുങ്ക് പതിപ്പായ ഭീംല നായക് മെഷിന്‍ ഗണ്ണുമായി വെടിയുതിര്‍ക്കുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നു. ബ്രേക്ക് ടൈം വിത്ത് ഭീംല നായക് സ്റ്റൈല്‍ എന്നാണ് വീഡിയോക്ക് നല്‍കിയ കാപ്ഷന്‍.

Bheemla Nayak Style
ഇതാണ് മുണ്ടൂര്‍ മാടന്‍ 'പവന്‍ കല്യാണ്‍ വേര്‍ഷന്‍', ഭീംല നായികിനൊപ്പം 'ആടകചക്കോ' തെലുങ്കിലും അതേ പടി
Bheemla Nayak Style
ഭീംല നായക്, ഇതാണ് തെലുങ്കിലെ അയ്യപ്പന്‍ നായര്‍; അയ്യപ്പനും കോശിയും റീമേക്ക് ചിത്രീകരണം പുനരാരംഭിച്ചു

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയെ തെലുങ്കില്‍ റാണ ദഗുബട്ടിയാണ് അവതരിപ്പിക്കുന്നത്. ത്രിവിക്രമാണ് രചന. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം. നിത്യാ മേനോനാണ് നായിക. 2022 ജനുവരി 12നാണ് റിലീസ്. രവി കെ ചന്ദ്രന്‍ ക്യാമറയും തമന്‍ എസ് മ്യൂസിക്കും. സിതാര എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

ടോളിവുഡിനൊപ്പം മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് പവന്‍ കല്യാണ്‍ നായകനായ അയ്യപ്പനും കോശിയും റീമേക്ക്. പവന്‍ കല്യാണ്‍ എന്ന മെഗാതാരത്തിന്റെ താരമൂല്യത്തിനൊത്ത മാറ്റങ്ങള്‍ വരുത്തുമെങ്കിലും മലയാളം പതിപ്പിനോട് അടുത്ത് നില്‍ക്കുന്ന ചിത്രമായിരിക്കും റീമേക്ക് എന്ന സൂചനയാണ് ഭീംലനായക് എന്ന ഫസ്റ്റ് സോംഗ് ടീസര്‍ നല്‍കുന്നത്.

അയ്യപ്പന്‍ കോശി തീം സോംഗ് ആയ 'ആടകചക്കോ' മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

The Cue
www.thecue.in