മമ്മൂട്ടി ചിത്രം എന്റെ പേഴ്സണല്‍ ട്രിബ്യുട്ട്; ലൂസിഫര്‍ പൊലൊരു സിനിമയല്ല: മുരളി ഗോപി

മമ്മൂട്ടി ചിത്രം എന്റെ പേഴ്സണല്‍ ട്രിബ്യുട്ട്; ലൂസിഫര്‍ പൊലൊരു സിനിമയല്ല: മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമ തന്റെ പേഴ്സണല്‍ ട്രിബ്യൂട്ടാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഓരോ അഭിനേതാവിനും ഓരോ തരത്തിലുള്ള ഓറ( Aura )യുണ്ട്. മമ്മൂട്ടിയുടെയുടെയും മോഹന്‍ലാലിന്റേയും ഓറ തമ്മില്‍ വ്യത്യാസം ഉണ്ട്. കഥാപാത്രത്തിലൂടെ മുന്നേറുന്ന ചിത്രമായിരിക്കും. ആ സിനിമയെ ലൂസിഫറുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അത് വേറൊരു തരത്തിലുള്ള സിനിമയാണെന്ന് മുരളി ഗോപി ദ ക്യുവിനോട് പറഞ്ഞു. നവാഗതനായ ഷിബു ബഷീറാണ് മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപി എഴുതുന്ന സിനിമയുടെ സംവിധാനം.

മമ്മൂട്ടി ചിത്രം എന്റെ പേഴ്സണല്‍ ട്രിബ്യുട്ട്; ലൂസിഫര്‍ പൊലൊരു സിനിമയല്ല: മുരളി ഗോപി
മുരളി ഗോപിയുടെ ഡ്രീം പ്രൊജക്ടില്‍ മമ്മൂട്ടി, നവാഗതനൊപ്പം ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

2022ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ് മമ്മൂട്ടി ചിത്രമെന്നും മമ്മൂട്ടിയോട് മുരളി ഗോപി നേരത്തെ പറഞ്ഞ തിരക്കഥയാണെന്നും ഇത് നിര്‍മ്മിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് ബാബു.

ലോക്ക് ഡൗണ്‍ സമയത്താണ് മുരളി ഗോപി മമ്മൂട്ടിയോട് കഥ പറയുന്നത്. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അന്നത്തെ പോസ്റ്റിന് പൃഥ്വിരാജ് കമന്റിട്ടതിന് പിന്നാലെ എമ്പുരാനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Related Stories

No stories found.
The Cue
www.thecue.in