മോഹൻലാലിനൊപ്പം ഒരു മാസ് എന്റർടെയ്നർ ആലോചനയിലാണ്; കഥ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിനയൻ

മോഹൻലാലിനൊപ്പം ഒരു മാസ് എന്റർടെയ്നർ  ആലോചനയിലാണ്; കഥ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിനയൻ

മോഹൻലാലിനൊപ്പം ഒരു മാസ് എന്റർടെയ്നർ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയിലാണെന്ന് സംവിധായകൻ വിനയൻ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷം സിനിമ ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞെന്നും ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വിനയൻ പറഞ്ഞു.

സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്- വിനയൻ പറഞ്ഞു.

സിനിമ ചെയ്യുന്ന കാര്യത്തില്‍ തിടുക്കം കൂട്ടുന്നില്ലെന്നും മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓർമ്മിക്കുന്ന സിനിമയായിരിക്കണമെന്നും വിനയന്‍ പറഞ്ഞു. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിനെക്കാളും വലിയ ക്യാൻവാസിലുള്ളതായിരിക്കും മോഹൻലാലിനൊപ്പമുള്ള ചിത്രമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

No stories found.
The Cue
www.thecue.in