ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ, ഫഹദും മഹേഷും വേദനയോടെ ഒപ്പം നിന്നു: മാലിക്കിനെ കുറിച്ച് ആന്റോ ജോസഫ്

ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ, ഫഹദും മഹേഷും വേദനയോടെ ഒപ്പം നിന്നു: മാലിക്കിനെ കുറിച്ച് ആന്റോ ജോസഫ്

മാലിക് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. ക്യാമറക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ഒരുപാട് പേരുടെ സ്വപ്നമാണ് മാലിക്കെന്ന് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതവ്‌ എന്ന നിലയിൽ മലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നും തന്റെ കരിയറിലെ ഏറ്റവും വലുതും കൂടുതൽ വിശ്വസിച്ച സിനിമയുമാണ് മാലിക്കെന്നും അദ്ദേഹം പറഞ്ഞു. ഗംഭീര തീയറ്റർ അനുഭവമാകേണ്ട സിനിമ ഒരു നിർമ്മാതാവിന് താങ്ങാവുന്നതിനപ്പുറത്തേക്ക്‌ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോഴാണ് ഒടിടിയിൽ വിപണനം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ജോസഫിന്റെ വാക്കുകൾ

മാലിക്‌ നാളെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. അമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം ചെയ്ത മഹേഷ് ‌ നാരായണന്റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോർട്ടിന്റെ, മറ്റ്‌ അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആർട്ട്‌ ഡയറക്റ്റർ സന്തോഷ്‌ രാമന്റെ, കൊസ്റ്റ്യുംസ്‌ ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്റെ, ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും, ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്‌. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതവ്‌ എന്ന നിലയിൽ മലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക. ഏറെ സ്നേഹത്തോടെ

മാലിക്‌ നാളെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. അമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം...

Posted by Anto Joseph on Wednesday, July 14, 2021
No stories found.
The Cue
www.thecue.in