ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ ഡിവൈഎഫ്ക്കാരനായതിൽ ഞാനും ലജ്ജിക്കുന്നു: ഹരീഷ് പേരടി

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ ഡിവൈഎഫ്ക്കാരനായതിൽ  ഞാനും ലജ്ജിക്കുന്നു: ഹരീഷ് പേരടി

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി. ഈ മഹാമാരിയുടെ കാലത്ത് ആയിരങ്ങൾക്ക് വഴിയിൽ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയിലെ ആയിരക്കണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് അർജുന്റെ പ്രവൃത്തി. ഇയാൾ ഡിവൈഎഫ്ഐക്കാരനായതിൽ ലജ്ജിക്കുന്നുവെന്ന് ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ ഡിവൈഎഫ്ക്കാരനായതിൽ ഞാനും ലജ്ജിക്കുന്നു...ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങൾക്ക് വഴിയിൽ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയിലെ ആയിരകണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് ഇവന്റെ പ്രവൃത്തി..ഇനിയെങ്കില്ലും യുവമോർച്ചയെ പോലെ,യൂത്ത് ലീഗിനെ പോലെ,യൂത്ത് കോൺഗ്രസ്സിനെ പോലെ വരുന്നവർക്കും പോകുന്നവർക്കും മെമ്പർഷിപ്പ് കൊടുക്കാതിരിക്കുക...ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കാൻ അംഗങ്ങൾക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നിർബന്ധമാക്കുക...ലാൽ സലാം

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവൻ Dyfiക്കാരനായതിൽ ഞാനും ലജ്ജിക്കുന്നു...ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങൾക്ക് വഴിയിൽ...

Posted by Hareesh Peradi on Thursday, July 8, 2021

ചുരക്കുളം എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് അർജുൻ. അടുത്തിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റി സൈക്കിള്‍ ശേഖരണ പരിപാടിയുടെ മുഖ്യ പ്രവര്‍ത്തകരിലൊരാളായിരുന്നു അര്‍ജുന്‍. അതേസമയം അര്‍ജുന്‍ ഡിവൈഎഫ്‌ഐ നേതാവല്ല ചുരക്കുളം യൂണിറ്റ് അംഗം മാത്രമാണെന്നും ഇയാളെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നെന്നുമാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ വിശദീകരണം.

No stories found.
The Cue
www.thecue.in