മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ല; മൂന്ന് വര്‍ഷത്തെ പ്രയ്തനം മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് സങ്കടകരമാണെന്ന് പ്രിയദർശൻ

മരക്കാര്‍  ഒടിടിയില്‍ റിലീസ് ചെയ്യില്ല; മൂന്ന് വര്‍ഷത്തെ പ്രയ്തനം മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് സങ്കടകരമാണെന്ന് പ്രിയദർശൻ

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിൽ ഉറച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ മൂന്ന് വര്‍ഷത്തെ പ്രയ്തനം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് സങ്കടകരമാണ്. നിലവില്‍ സിനിമ ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് 21 ദിവസങ്ങൾക്ക് ശേഷമേ മറ്റ് സിനിമകൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീയറ്ററുകളിൽ റിലീസ് ചെയ്യുകയുള്ളുവെന്നും പ്രിയദർശൻ ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞത്

മരക്കാർ വലിയ ക്യാൻവാസിലുള്ള സിനിമയാണ്. മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്‌നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് സങ്കടകരമാണ്. ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മരക്കാര്‍ റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീയറ്ററുകളിൽ മറ്റ് സിനിമകൾ റിലീസ് ചെയ്യുകയുള്ളൂ. അതിന് തീയറ്റർ അസോസിയേഷനോട് എനിക്ക് നന്ദിയുണ്ട്. മരക്കാറിന് പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ളത് കൊണ്ടാണ് തീയറ്റർ ഉടമകൾ ഈ തീരുമാനത്തിൽ എത്തിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

No stories found.
The Cue
www.thecue.in