മലയാളത്തിൽ ഫിലിം ഉപയോഗിച്ച അവസാന സിനിമയും ഡിജിറ്റലിൽ ആദ്യ സിനിമയും എന്റേതാണെന്ന് അറിയാം: പൃഥ്വിരാജ്

മലയാളത്തിൽ ഫിലിം ഉപയോഗിച്ച അവസാന സിനിമയും ഡിജിറ്റലിൽ ആദ്യ സിനിമയും എന്റേതാണെന്ന് അറിയാം: പൃഥ്വിരാജ്

മലയാളത്തിൽ ഫിലിം ഉപയോഗിച്ച അവസാനത്തെ സിനിമയും ഡിജിറ്റലിൽ ചിത്രീകരിച്ച ആദ്യ സിനിമയും തന്റേതാണെന്ന് നടൻ പൃഥ്വിരാജ്. മോണിറ്റർ ഇല്ലാതെ പ്രവർത്തിച്ച അവസാന തലമുറയിലെ അഭിനേതാക്കളിൽ ഒരാളാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ, ഒരു ഷോട്ട് കഴിഞ്ഞാൽ മോണിറ്ററിലേക്ക് നോക്കി റീടേക്ക് വേണമെന്ന് സംവിധായകനോട് ആവശ്യപ്പെടാം. എന്നാൽ സിനിമയിലെ തന്റെ തുടക്ക സമയങ്ങളിൽ അങ്ങനെയായിരുന്നില്ല. സംവിധായകൻ ഓകെ പറയുന്നതുവരെ നിങ്ങൾ അഭിനയിക്കുന്നു; നിങ്ങൾ എന്താണ് ചെയ്തതെന്ന് കാണാൻ ഡബ്ബിംഗ് സെഷനുകൾ വരെ കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും, നിങ്ങൾക്ക് തിരുത്തലുകൾ വരുത്താനുള്ള സാഹചര്യം ഇല്ലാതാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് പറഞ്ഞത്

എന്റെ സർനെയിം കാരണമാണ് അനായാസമായി ഈ ഫീൽഡിലേക്ക് കടന്നുവന്നത്. ആ കാരണത്താൽ തന്നെയാണ് ആദ്യ സിനിമ ലഭിച്ചതും. അവിടെ നിന്നും മലയാളത്തിലെ മികച്ച സംവിധായകരുടെയും എഴുത്തുകാരുടെയും ഒപ്പം പ്രവർത്തിക്കുവാനുള്ള ഭാഗ്യമുണ്ടായി. വളരെയധികം ദുഷ്കരമായ സമയത്താണ് ഈ ഫീൽഡിലേക്ക് ഞാൻ കടന്നുവന്നതെന്ന് ദുൽഖർ പറഞ്ഞിട്ടുണ്ട്. കാരണം മമ്മൂട്ടിയെയും മോഹൻലാലിനെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നു മലയാള സിനിമ വ്യവസായം. തമിഴിലെയും തെലുങ്കിലെയും സിനിമകൾ പകർത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു.

പുതിയ എഴുത്തുകാരും സംവിധായകരും വരുന്നതുവരെ ഏത് വഴിയിലൂടെയാണ് പോകേണ്ടതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. ആദ്യ കുറച്ച് വർഷങ്ങളിൽ കാര്യങ്ങൾ എനിക്ക് എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് യുവ നടനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ മിക്ക കഥാപാത്രങ്ങളും എനിക്ക് കിട്ടി. എന്നാൽ യാതൊരു കണക്ഷനും തോന്നാത്ത സിനിമകളാണ് ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയുടെ സൗന്ദര്യാത്മകതയൊന്നും എന്നെ ആവേശം കൊള്ളിച്ചിരുന്നില്ല . ഞാനൊരു നടനാണെന്നും വ്യവസായത്തിന്റെ ഭാഗമാണെന്നും ആ വ്യവസായത്തിന് ഇതൊക്കെ ആവശ്യമാണെന്നും മനസ്സിലാക്കി.

ആ ഘട്ടങ്ങളെ കുറിച്ച് എനിക്ക് സന്തോഷമാണുള്ളത്. അത്തരം സിനിമകളിൽ നിന്നെല്ലാം ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. മോണിറ്റർ ഇല്ലാതെ പ്രവർത്തിച്ച അവസാന തലമുറയിലെ അഭിനേതാക്കളിൽ ഒരാളാണ് ഞാനെന്ന് എന്റെ സഹ നടന്മാരോട് ഞാൻ പറയാറുണ്ട് . ഇപ്പോൾ, ഒരു ഷോട്ട് കഴിഞ്ഞാൽ മോണിറ്ററിലേക്ക് നോക്കി റീടേക്ക് വേണമെന്ന് സംവിധായകനോട് ആവശ്യപ്പെടാം. എന്നാൽ എന്റെ തുടക്ക സമയങ്ങളിൽ അങ്ങനെയായിരുന്നില്ല. സംവിധായകൻ ഓകെ പറയുന്നതുവരെ നിങ്ങൾ അഭിനയിക്കുന്നു; നിങ്ങൾ എന്താണ് ചെയ്തതെന്ന് കാണാൻ ഡബ്ബിംഗ് സെഷനുകൾ വരെ കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും, നിങ്ങൾക്ക് തിരുത്തലുകൾ വരുത്താനുള്ള സാഹചര്യം ഇല്ലാതാകും. മലയാളത്തിൽ ഫിലിം ഉപയോഗിച്ച അവസാനത്തെ സിനിമയും ഡിജിറ്റലിൽ ചിത്രീകരിച്ച ആദ്യ സിനിമയും എന്റേതാണെന്ന് അറിയാം. ഈ ഘട്ടത്തിലൂടെ ഞാൻ ജീവിച്ചതും അനുഭവിച്ചതും പഠിച്ചതുമെല്ലാം വലിയ ആവേശമാണ് എനിക്ക് നൽകുന്നത്.

The Cue
www.thecue.in