ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങൾ എങ്ങനെ പാൽ വാങ്ങും? ഷൂട്ടിങ് അനുവദിക്കാത്തതിന് പിന്നിലെ യുക്തി എന്താണെന്ന് അൽഫോൺസ് പുത്രൻ

ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങൾ എങ്ങനെ പാൽ വാങ്ങും? ഷൂട്ടിങ് അനുവദിക്കാത്തതിന് പിന്നിലെ യുക്തി എന്താണെന്ന് അൽഫോൺസ് പുത്രൻ

സിനിമ ഷൂട്ടിങ് അനുവദിക്കാത്തതിനെതിരെ സംവിധായകൻ അൽഫോൻസ് പുത്രൻ. കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചതിനാൽ സിനിമ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അറിയിച്ചു. പാലും ഭക്ഷണവും വിൽക്കുന്നവരെ ജോലി ചെയ്യുവാൻ അനുവദിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് സിനിമാക്കാരെ ജോലി ചെയ്യുവാൻ അനുവദിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സിനിമ തിയേറ്ററുകളിലെ പോലെയല്ല സിനിമാ ഷൂട്ടിംഗ് നടക്കുന്നത് . ഒരു ക്ലോസ് അപ്പ് അല്ലെങ്കിൽ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതിൽ കൂടുതലോ നിൽക്കണം. അതുക്കൊണ്ട് ഷൂട്ടിങ് അനുവദിക്കാത്തതിന് പിന്നിലെ യുക്തിയെന്താണെന്നും, ഒരു പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അൽഫോൺസ് പുത്രന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

എന്തുകൊണ്ടാണ് സിനിമ ഷൂട്ടിങ് അനുവദിക്കാത്തത്? പാലും ഭക്ഷണവും വിൽക്കുന്നവരെ ജോലി ചെയ്യുവാൻ അനുവദിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് സിനിമാക്കാരെ ജോലി ചെയ്യുവാൻ അനുവദിക്കാത്തത്? ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങൾ എങ്ങനെ പാൽ വാങ്ങും? നമ്മുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും?ഞങ്ങൾ എങ്ങനെ പണം സമ്പാദിക്കും? സിനിമാ തിയേറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിംഗ് നടക്കില്ല. ഒരു ക്ലോസ് അപ്പ് അല്ലെങ്കിൽ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതിൽ കൂടുതലോ നിൽക്കണം. ഇവിടെ എന്ത് യുക്തിയാണ് നിങ്ങൾ പറയുന്നത്? ദയവായി ചിന്തിച്ച് എന്നോട് ഒരു പരിഹാരം പറയുക. നന്ദി-

Related Stories

No stories found.
logo
The Cue
www.thecue.in