എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്തില്ല, പൂജ വരെ കഴിഞ്ഞ സിനിമ മുടങ്ങിയതിനെക്കുറിച്ച് വിജി തമ്പി

എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്തില്ല, പൂജ വരെ കഴിഞ്ഞ സിനിമ മുടങ്ങിയതിനെക്കുറിച്ച് വിജി തമ്പി

മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് ഉള്‍പ്പെടെ താരങ്ങളുമായി ഒന്നിലധികം സിനിമ ചെയ്ത വിജി തമ്പി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തില്ല. എന്തായിരിക്കും കാരണമെന്ന ചോദ്യത്തിന് വിജി തമ്പിയുടെ മറുപടി ഇങ്ങനെ '' മോഹന്‍ലാലിനെ വെച്ച് ശിക്കാര്‍ എന്ന സിനിമയുടെ പൂജ വരെ കഴിഞ്ഞിട്ടും സിനിമ നടക്കാതെ പോയെന്ന് വിജി തമ്പി.

എസ്. സുരേഷ്ബാബു ആയിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്. സെവന്‍ ആര്‍ട്‌സ് ആയിരുന്നു നിര്‍മ്മാണം. സിനിമയ്ക്ക് കനല്‍ എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് സിനിമ നടക്കാതെ പോയെന്ന് വിജി തമ്പി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് എം.പദ്മകുമാറിന്റെ സംവിധാനത്തിലാണ് ശിക്കാര്‍ പുറത്തുവന്നത്.

വിജി തമ്പി അഭിമുഖത്തില്‍ പറഞ്ഞത്

നമ്മള്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടന്നാല്‍ എല്ലാം എളുപ്പമാകുമല്ലോ. മോഹന്‍ലാലിനെ വെച്ച് ശിക്കാര്‍ എന്ന സിനിമയുടെ പൂജ വരെ കഴിഞ്ഞതാണ്. സുരേഷ്ബാബു ആയിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്. സെവന്‍ ആര്‍ട്‌സ് ആയിരുന്നു നിര്‍മ്മാണം. നമ്മള്‍ സിനിമയ്ക്ക് കനല്‍ എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ആ സിനിമ നടക്കാതെ പോയി. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്തു. ആളുകള്‍ ഇപ്പോഴും ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നിട്ടും മമ്മൂട്ടിയെ വെച്ച് എനിക്ക് മറ്റൊരു സിനിമ എടുക്കുവാന്‍ കഴിഞ്ഞില്ല. ഇതൊക്കെ സാഹചര്യങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കിയാണ് പുതിയ സിനിമയെന്നും വിജി തമ്പി ദ ക്യു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Related Stories

No stories found.
The Cue
www.thecue.in