സൂപ്പര്‍ ചരക്കെന്ന് യൂട്യൂബില്‍ അധിക്ഷേപം, മറുപടിയുമായി അഞ്ജു അരവിന്ദ്

സൂപ്പര്‍ ചരക്കെന്ന് യൂട്യൂബില്‍ അധിക്ഷേപം, മറുപടിയുമായി അഞ്ജു അരവിന്ദ്

യൂട്യൂബ് വീഡിയോയില്‍ അധിക്ഷേപിച്ചയാള്‍ക്ക് നടി അഞ്ജു അരവിന്ദിന്റെ മറുപടി. 'സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.' എന്നായിരുന്നു അഞ്ജുവിനെ ലൈംഗിക അധിക്ഷേപം നടത്തിയുള്ള ഒരാളുടെ കമന്റ്. 'അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും' എന്നായിരുന്നു അഞ്ജുവിന്റെ മറുപടി.

കമന്റും മറുപടിയും താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു. . 'കഷ്ടം... ഓരോരുത്തരുടെയും കാഴ്ചപ്പാട്.... എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു' എന്ന അടിക്കുറിപ്പോടെയാണ് താരം സംഭവം ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. നിരവധിപേര്‍ താരത്തിന് പിന്തുണയുമായി ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്

സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അഞ്ജു അരവിന്ദ് നര്‍ത്തകി കൂടിയാണ്. പാര്‍വതി പരിണയം, ആകാശത്തേക്കൊരു കിളിവാതില്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. മലയാളത്തിനൊപ്പം തമിഴിലും നിരവധി സിനിമകള്‍ അഞ്ജു അരവിന്ദ് ചെയ്തിട്ടുണ്ട്. ഇടവേളക്ക് ശേഷം ത്രീ കിംഗ്‌സ് എന്ന ചിത്രത്തിലൂടെ അഞ്ജു അരവിന്ദ് വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു.

The Cue
www.thecue.in