ലാലേട്ടൻ പറഞ്ഞു എക്സലൻന്റ് ആയി പാടിയെന്ന്; ഒടിയനിലെ നാടൻ പാട്ട് പാടി വിനോദ് കോവൂർ

ലാലേട്ടൻ പറഞ്ഞു എക്സലൻന്റ് ആയി പാടിയെന്ന്; ഒടിയനിലെ നാടൻ പാട്ട് പാടി വിനോദ് കോവൂർ

ഒടിയൻ എന്ന സിനിമയിൽ 'ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന നാടൻ പാട്ട് പാടി വിനോദ് കോവൂർ. സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ച പാട്ട് മോഹൻലാൽ കേട്ടുവെന്നും മനോഹരമായി പാടിയെന്നും വിനോദ് കോവൂർ പറഞ്ഞു.

വിനോദ് കോവൂരിന്റെ വാക്കുകൾ

ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട് . സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല.ക്യാമറ - അഭയ, എഡിറ്റിംഗ് - ഫൈസൽ വി.പി.സാങ്കേതിക സഹായം - വരദ, Studio. ഉബൈദ് ഖയാൽ. എം ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ .ഞാൻ പാടിയത് ലാലേട്ടൻ കേട്ടു , എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു ,ഒപ്പം ലാൽ ഫാൻസ്‌ അസോസിയേഷൻ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു, ഈ സന്തോഷവും കൂടി അറിയിക്കട്ടെ.

സിനിമയിൽ മോഹൻലാലാണ് ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന ഗാനം പാടിയത്. എം ജയചന്ദ്രന്റേതാണ് സംഗീതം .

The Cue
www.thecue.in