'നിങ്ങള്‍ ബിജെപിയാണോ’ എന്ന് കമന്റ്, ഞാന്‍ മനുഷ്യനാണെന്ന് അഹാന

'നിങ്ങള്‍ ബിജെപിയാണോ’ എന്ന് കമന്റ്, ഞാന്‍ മനുഷ്യനാണെന്ന് അഹാന

ബിജെപിയാണോ എന്ന ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപടി. ‘നിങ്ങള്‍ ബിജെപിയാണോ’ എന്നാണ് അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ എത്തിയ കമന്റ്. ‘ഞാന്‍ മനുഷ്യനാണ്. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ?” എന്ന് താരം തിരിച്ച് ചോദിക്കുന്നു.

കമന്റ് ചെയ്തയാൾ അത് ഡിലീറ്റ് ചെയ്തെങ്കിലും, അഹാന സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’.

The Cue
www.thecue.in