മരക്കാറിന് ലഭിച്ച ദേശീയ അവാർഡ് ഞാൻ ഇവർക്ക് സമർപ്പിക്കുന്നു:പ്രിയദർശൻ

മരക്കാറിന് ലഭിച്ച ദേശീയ അവാർഡ് ഞാൻ ഇവർക്ക് സമർപ്പിക്കുന്നു:പ്രിയദർശൻ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്ക് ലഭിച്ച ദേശിയ അവാർഡ് വിഖ്യാത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനുമായി സമർപ്പിക്കുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മികച്ച സിനിമയ്ക്കുള്ള അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയത്. കുഞ്ഞാലിമരക്കാരുടെ റോളില്‍ മോഹൻലാൽ ആണ് എത്തുന്നത്

പ്രിയദർശന്റെ വാക്കുകൾ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ലഭിച്ച ദേശിയ അവാർഡ് വിഖ്യാത ചലച്ചിത്രപ്രവർത്തകരായ ഷോലെ സിനിമയുടെ സംവിധായകൻ രമേശ് സിപ്പിക്കും, വലിയ ഫ്രെയിമുകൾ എങ്ങനെ ചിത്രീകരിക്കണമെന്ന് എന്നെ പഠിപ്പിച്ച സംവിധായകൻ ഡേവിഡ് ലീനിനുമായി സമർപ്പിക്കുന്നു.

Dedicating my national award for ‘Marakkar - Lion of the Arabian Sea ’ category- “Feature film of the year ” to the...

Posted by Priyadarshan on Tuesday, June 1, 2021

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് പ്രതിസന്ധി നേരിടുകയാണ്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം. കുഞ്ഞാലിമരക്കാരുടെ റോളില്‍ മോഹന്‍ലാല്‍ എത്തുന്ന പിരിഡ് ഡ്രാമയില്‍ പ്രധാന രംഗങ്ങളേറെയും കടല്‍ പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ് തിരുനാവുക്കരശ് ക്യാമറയും സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും. പ്രിയദര്‍ശനും അനി ഐ.വി.ശശിയും ചേര്‍ന്നാണ് തിരക്കഥ. റോണി റാഫേല്‍ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നു. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം.

The Cue
www.thecue.in