ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടി; ‘മെയ്ഡ് മൈ ഡേ’ എന്ന് ലുക്മാൻ

ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടി; ‘മെയ്ഡ് മൈ ഡേ’ എന്ന് ലുക്മാൻ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലുക്മാന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചത്. സിനിമയിൽ വിനയദാസൻ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ അവതരിപ്പിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി ലുക്ക്മാന് അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ ലുക്ക്മാന്‍ തന്നെയാണ് വിവരം പങ്കുവെച്ചത്.

മമ്മൂട്ടി ചിത്രം ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്ക്മാനെ ഏറെ ശ്രദ്ധേയനാക്കിയത്. ജാതീയമായ വിവേചനങ്ങള്‍ നേരിടേണ്ടി വന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലീസുകാരന്റെ കഥാപാത്രമായിരുന്നു സിനിമയിൽ ലുക്മാൻ അവതരിപ്പിച്ചത് .

ഓപ്പറേഷൻ ജാവയ്ക്കു തീയറ്ററിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ ഇപ്പോൾ സീ ഫൈവിൽ ലഭ്യമാണ്. സിനിമ കണ്ട് നടന്മാരായ പൃഥ്വിരാജും സുരേഷ്ഗോപിയും ഫഹദ് ഫാസിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ അഭിനന്ദിച്ചെത്തിയിരുന്നു. മൂര്‍ത്തിക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഓപ്പറേഷന്‍ ജാവ ഏറെ ഇഷ്ടപെട്ടുവെന്നും ഇനിയും തരുണ്‍ മൂര്‍ത്തിയില്‍ നിന്നും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞത്.

The Cue
www.thecue.in