പ്രശ്‌നം പറയുമ്പോൾ അശ്ലീല മറുപടി നൽകി തരംതാണരുത് ; ലക്ഷദ്വീപ് വിഷയത്തിൽ പൃഥിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

പ്രശ്‌നം പറയുമ്പോൾ അശ്ലീല മറുപടി നൽകി തരംതാണരുത് ; ലക്ഷദ്വീപ് വിഷയത്തിൽ പൃഥിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ലക്ഷദ്വീപ് ജനതയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ അനൂപ് മേനോൻ. പൃഥ്വിരാജ് ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ വാക്പ്രയോഗങ്ങളും അശ്‌ളീല പ്രയോഗവും ആകരുതെന്ന് അനൂപ് പറഞ്ഞു . അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നാണ് വിശ്വാസമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

അനൂപ് മേനോന്റെ സോഷ്യൽ മീഡിയ കുറിപ്പ്

അർത്ഥ രഹിതമായ പദപ്രയോഗങ്ങളും അശ്ലീലവും പറഞ്ഞു കൊണ്ടല്ല ഒരു മനുഷ്യൻ മുന്നോട്ടു വെച്ച പ്രശ്നത്തിനുള്ള മറുപടി നൽകേണ്ടത്. അത് തരംതാണ പ്രവർത്തിയാണ് . ഗുണകരവും പ്രയോജനവുമുള്ള വാദങ്ങൾ മുന്നോട്ടു വയ്ക്കണം . അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങൾക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്.

Let the answer to a concern or issue raised not relegate itself to the choicest of expletives and profanities used to...

Posted by Anoop Menon on Thursday, May 27, 2021

പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരനെ അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയും സംഘ പരിവാർ നിയന്ത്രണിതിലുള്ള ജനം ടിവിയുടെ ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ആയിരുന്നു

No stories found.
The Cue
www.thecue.in