സ്പീല്‍ബര്‍ഗ് പോലും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പൃഥ്വിയെയും കാസ്റ്റ് ചെയ്യും, ഒമര്‍ ലുലുവിന് അല്‍ഫോണ്‍സിന്റെ മറുപടി

സ്പീല്‍ബര്‍ഗ് പോലും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പൃഥ്വിയെയും കാസ്റ്റ് ചെയ്യും, ഒമര്‍ ലുലുവിന് അല്‍ഫോണ്‍സിന്റെ മറുപടി
Summary

ഒമര്‍ ലുലുവിന് അല്‍ഫോണ്‍സിന്റെ മറുപടി

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം മലയാളത്തിലെ ഒരു നടന്‍മാര്‍ക്കും ഇല്ലാത്തത് എന്താണെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് അല്‍ഫോണ്‍ പുത്രന്റെ മറുപടി. രജനികാന്ത്, വിജയ്, പ്രഭാസ്, അല്ലു അര്‍ജുന്‍, യാഷ് എന്നീ നടന്‍മാര്‍ക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ താരമൂല്യം മലയാളത്തിലെ ഒരാള്‍ക്കും ഇല്ലാത്തത് എന്താണ് എന്നായിരുന്നു ഒമര്‍ ലുലു ഫേസ്ബുക്കില്‍ ചോദിച്ചത്.

ഒമര്‍ ലുലുവിന്റെ ചോദ്യം

No Fan Fight An Open Discussion ??

രജനി,ചിരഞ്ജീവി,അല്ലൂ അര്‍ജ്ജുന്‍,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?

അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

ആക്ടിംഗ്,ഡാന്‍സിംഗ്, ഡയലോഗ്, സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് ഇത് റൊമ്പ മുഖ്യം ബിഗിലേ. ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും ഇത് ഈസിയായി പറ്റും എന്ന് തോന്നുന്നു. പാന്‍ ഇന്ത്യ സ്‌ക്രിപ്റ്റില്‍ അവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേ ഉള്ളൂ. ഇപ്പോ ഓണ്‍ലൈനില്‍ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു നൂറ് കോടി ബജറ്റില്‍ നിര്‍മ്മിച്ച നല്ല സ്‌ക്രിപ്റ്റും എക്‌സിക്യൂഷനും ഉള്ള ഫിലിം വന്നാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സാര്‍ പോലും ചെലപ്പോ അടുത്ത പടം തൊട്ട് ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്.

അല്‍ഫോണ്‍സിന്റെ ഈ മറുപടിക്ക് പിന്നാലെ ഒമര്‍ ലുലുവിന്റെ വിശദീകരണം ഇങ്ങനെ.

ഇവിടെ കേരളത്തില്‍ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യല്‍ മാത്രം നോക്കിയാല്‍ മതി അതിന്റെ പകുതി എങ്കിലും ഇനീഷ്യല്‍ നമ്മുടെ ഏതെങ്കിലും നടന്‍മാര്‍ക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ ?

അല്ലൂ അര്‍ജ്ജുന്‍,രജനി സാര്‍ സ്റ്റാര്‍ഡം നേടിയത് ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്തു അല്ലാ അല്ലൂ റോം കോം മൂവിസിലൂടെയാണ് സ്റ്റാര്‍ ആയത്.

അയ്യായിരത്തിലധികം പേര്‍ എന്തുകൊണ്ട് മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ താരമില്ലെന്ന ചോദ്യത്തിന് ഉത്തരവും ചര്‍ച്ചകളുമായി ഫേസ്ബുക്ക് കമന്റിലെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in