വാക്സിൻ എവിടെ? കോവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന്റെ മുന്നൊരുക്കങ്ങളെ വിമർശിച്ച് സിദ്ദാർഥ്

വാക്സിൻ എവിടെ? കോവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന്റെ മുന്നൊരുക്കങ്ങളെ വിമർശിച്ച് സിദ്ദാർഥ്

കോവിഡ്-19 രണ്ടാം തരംഗം നേരിടാൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ മുന്നൊരുക്കങ്ങളെ വിമർശിച്ച് നടൻ സിദ്ദാർഥ്. രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നുവെന്നും ജനങ്ങൾക്കുന്നള്ള വാക്സിൻ എവിടെയെന്നും സിദ്ദാർഥ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദാർഥിന്റെ പ്രതികരണം.

വർഷാവസാനത്തോടെ ഫൈസറിന്റെ കോവിഡ് വാക്സിൻ പില്ലുകൾ വിപണിയിലെത്തുമെന്ന വാർത്തയെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ വാക്സിനുകളുടെ അഭാവത്തെ സിദ്ദാർഥ് വിമർശിച്ചു. വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്സിൻ എവിടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദേശീയ തലത്തിൽ വിഭവങ്ങളും ആവശ്യകതകളും പട്ടികപ്പെടുത്തുന്നതിന് ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക വാർ റൂം പോലുമില്ലെന്ന് സിദ്ദാർഥ് കുറ്റപ്പെടുത്തി. ആവശ്യമുള്ളതും ലഭ്യമായതുമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി ആശയവിനിമയം നടത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരു സംവിധാനം ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

No stories found.
The Cue
www.thecue.in