ക്ളൈമാക്സ് ശരിയാകാതെ ഷൂട്ടിങ് നിർത്തിവെച്ചു , പ്രിയദർശൻ രക്ഷകനായി

ക്ളൈമാക്സ് ശരിയാകാതെ ഷൂട്ടിങ് നിർത്തിവെച്ചു , പ്രിയദർശൻ രക്ഷകനായി

മലയാളത്തിലെ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നായിരുന്നു ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം. പ്രിയദർശന്റെ കഥയ്ക്ക് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു തിരക്കഥ എഴുതിയത്. ശ്രീനിവാസൻ, സിദ്ദിഖ്, തിലകൻ, ദേവയാനി, മുകേഷ് എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ക്ളൈമാക്സ് കിട്ടാതെ ഷൂട്ടിങ് നിർത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഒടുവിൽ മുംബൈയിലുള്ള പ്രിയദര്ശനെ വിളിച്ചു വരുത്തിയാണ് ക്ളൈമാക്സ് ശരിയാക്കിയതെന്നും മാസ്റ്റർ ബിൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹരിദാസ് പറഞ്ഞു.

ഹരിദാസ് അഭിമുഖത്തിൽ പറഞ്ഞത്

കിന്നരിപ്പുഴയോരം എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയും, പ്രിയദർശനും, ശ്രീനിവാസനും എന്റെയൊപ്പം ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ക്ളൈമാക്സ് ശരിയാവുന്നില്ല. അങ്ങനെ ഷൂട്ടിങ് നിർത്തി വയ്‌ക്കേണ്ടി വന്നു. അന്ന് മുംബൈയിൽ ആയിരുന്നു പ്രിയദർശൻ. അങ്ങേരെ വിളിച്ചു വരുത്തി ക്ളൈമാക്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ പറഞ്ഞു. നിലവിലുള്ള ആർട്ടിസ്റ്റുകൾ വെച്ചുള്ള ക്ളൈമാക്സ് ശരിയാവില്ലെന്ന് തോന്നി. ഒരു പുതിയ ആർട്ടിസ്റ്റിനെ കൊണ്ട് വരുന്നതായിരിക്കും നല്ലതെന്ന് പ്രിയദർശൻ പറഞ്ഞു. അങ്ങനെയാണ് മുകേഷിനെ ക്ളൈമാക്സിൽ കൊണ്ടുവരുന്നത്.

No stories found.
The Cue
www.thecue.in