കനി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍, പ്രകടനത്തോട് ആരാധന; സജിന്‍ ബാബുവിനും സല്യുട്ട് എന്ന് റോഷന്‍ ആന്‍ഡ്രൂസ്

കനി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍, പ്രകടനത്തോട് ആരാധന; സജിന്‍ ബാബുവിനും സല്യുട്ട് എന്ന് റോഷന്‍ ആന്‍ഡ്രൂസ്

കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാളത്തിൽ ഇത്തരം സിനിമകൾ ഉണ്ടാകാറില്ലെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. റോഷൻ ആൻഡ്രൂസ് വാട്ട്സാപ്പിലൂടെ അയച്ച സന്ദേശം സജിൻ ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം ഏറെ ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകാറില്ല. സജിൻ മികച്ച രീതിയിൽ സിനിമ സംവിധാനം ചെയ്തു. എല്ലാ അഭിനേതാക്കളും മികവ് പുലർത്തി. കനി കുസൃതി, നിങ്ങൾ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. നിങ്ങളുടെ പെർഫോമൻസിന്റെ ആരാധകനാണ് ഞാൻ. വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ് ഓരോ രംഗത്തിലും കാഴ്ചവെച്ചത് . സജിൻ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇതൊരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകൾ സജിനിൽ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

റോഷൻ ആൻഡ്രൂസ്

സംവിധായകൻ റോഷ൯ ആൻഡ്രൂസ് ബിരിയാണി കണ്ടിട്ട് അയച്ച സന്ദേശം. നന്ദി സ൪. Sajin Babu and Kani Kusruti. Salute you - Roshan Andrews

Posted by CAVE on Tuesday, April 27, 2021

കഴിഞ്ഞ ദിവസമാണ് ബിരിയാണി ‘കേവ്’ എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്‌കാരത്തിന് പുറമെ ചലച്ചിത്രമേളകളിലായി നിരവധി പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ രചനയും സംവിധാനവും സജിന്‍ ബാബു ആണ് നിർവഹിച്ചത് . മാർച്ച് 26നായിരുന്നു ചിത്രം തിയേറ്റർ റിലീസ് ചെയ്തത്.

No stories found.
The Cue
www.thecue.in