കേരളത്തിൽ ഉറപ്പായും തുടർ ഭരണം ഉണ്ടാകും; രാഷ്ട്രീയ നിലപാട് പറയുന്നത് കൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടില്ല; സണ്ണി വെയ്ൻ

കേരളത്തിൽ ഉറപ്പായും തുടർ ഭരണം ഉണ്ടാകും; രാഷ്ട്രീയ നിലപാട് പറയുന്നത് കൊണ്ട്  സിനിമയിൽ അവസരം നഷ്ടപ്പെടില്ല; സണ്ണി വെയ്ൻ

കേരളത്തിൽ ഉറപ്പായും തുടർ ഭരണമുണ്ടാകുമെന്ന് നടൻ സണ്ണി വെയിൻ. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ 24 ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയൻറെ ചില നിലപാടുകളോട് യോജിപ്പാണ് . രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു.

സണ്ണി വെയിൻ

ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് സണ്ണി വെയിൻ പറഞ്ഞു. മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചതുർമുഖത്തിൽ മഞ്ജു വാര്യർക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത് . സിനിമ ഏപ്രിൽ എട്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in