'എ ബിഗ് താങ്ക് യൂ സര്‍', നെയ്യാറ്റിന്‍കര ഗോപനെ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ആറാട്ട് ഓഗസ്റ്റിലെത്തും

'എ ബിഗ് താങ്ക് യൂ സര്‍', നെയ്യാറ്റിന്‍കര ഗോപനെ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍;  ആറാട്ട് ഓഗസ്റ്റിലെത്തും

2021ല്‍ തിയറ്ററുകളിലെത്തുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം ദൃശ്യമോ അല്ലെങ്കില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമോ ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം ആമസോണിലൂടെ ഒടിടിയിലും മരക്കാര്‍ മാര്‍ച്ച് 26ല്‍ നിന്ന് ഓണം റിലീസീലേക്കും മാറി. ഇതോടെ 2021ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായി ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ആറാട്ട് മാറി. ഓഗസ്റ്റ് 12ന് ആറാട്ട് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാടും ഊട്ടിയിലുമായി പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി.

നെയ്യാറ്റിന്‍കര ഗോപനെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയെന്നും മാര്‍ച്ച് രണ്ടാം വാരം ഒറ്റ ദിവസത്തെ ചിത്രീകരണമാണ് ലാലിനൊപ്പം ഇനി അവശേഷിക്കുന്നതെന്നും ബി ഉണ്ണിക്കൃഷ്ണന്‍. എത്ര എളുപ്പമാണ് അദ്ദേഹത്തിനൊപ്പമുള്ള ജോലിയെന്ന് എല്ലാവര്‍ക്കുമറിയാം. തിരക്കേറിയ ചിത്രീകരണത്തിലും കൊവിഡിനിടയിലും മോഹന്‍ലാലിന്റെ ഇടപെടല്‍ ആറാട്ട് ടീമിന് ആശ്വാസമായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍. എ ബിഗ് താങ്ക് യൂ സര്‍ എന്നും ബി.ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു.

മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.

പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ചെത്തുന്നു

ഒരു ഗാനരംഗത്തിന് വേണ്ടിയാണ് മീശ പിരിക്കുന്നത്. ആദ്യമായിട്ടാണ് മ്യൂസിക് വച്ച് മീശ പിരിക്കുന്നതെന്ന മോഹന്‍ലാലിന്റെ വോയ്‌സ് റെക്കോര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പാലക്കാട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ആറാട്ട് ഊട്ടിയിലാണ് രണ്ടാം ഘട്ടം ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ആറാട്ടെന്ന് ബി.ഉണ്ണികൃഷ്ണന്‍ ദ ക്യു'വിനോട് പറഞ്ഞിരുന്നു.

ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ടറുമാണ്. മോഹന്‍ലാലിനെ നായകനാക്കി ഡിസംബറില്‍ പ്ലാന്‍ ചെയ്തിരുന്ന വലിയൊരു പ്രൊജക്ട് മാറ്റിവച്ചതിനെ തുടര്‍ന്നാണ് ബി ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിലേക്ക് കടന്നത്. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമ കൂടിയാണ് ആറാട്ട്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കഥാപാത്രമാണ് നെയ്യാറ്റിന്‍കര ഗോപനെന്നും ഉദയകൃഷ്ണ വ്യക്തമാക്കിയിരുന്നു.

'എ ബിഗ് താങ്ക് യൂ സര്‍', നെയ്യാറ്റിന്‍കര ഗോപനെ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍;  ആറാട്ട് ഓഗസ്റ്റിലെത്തും
തിയറ്ററുകളില്‍ പൊടിപാറിക്കാന്‍ മോഹന്‍ലാല്‍, ആറാട്ട് പോസ്റ്റര്‍

നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലുണ്ട്. ഓണത്തിന് മുമ്പ് ആറാട്ട് തിയറ്ററുകളിലെത്തും. മലയാളത്തില്‍ തുടര്‍ച്ചയായി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാലിന്റെ നൂറ് കോടി ക്ലബ്ബ് ചിത്രമായിരിക്കും ആറാട്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ.

'എ ബിഗ് താങ്ക് യൂ സര്‍', നെയ്യാറ്റിന്‍കര ഗോപനെ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍;  ആറാട്ട് ഓഗസ്റ്റിലെത്തും
ജിജോ പറഞ്ഞു 'എന്റെ പിന്തുണയുണ്ട് നിങ്ങൾ ഈ സിനിമ ചെയ്യണം'; ബറോസ് ചിത്രീകരണം ഏപ്രിലിൽ; സിനിമയെക്കുറിച്ച് മോഹൻലാൽ

ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ്. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.

Related Stories

No stories found.
logo
The Cue
www.thecue.in