സിനിമയുടെ ട്രെയിലർ റിലീസ് ചെയ്ത നടനെതിരെ കേസ് : ‘മരട് 357' സിനിമ പൊളിക്കാൻ ചിലർ ശ്രമിച്ചതായി കണ്ണൻ താമരക്കുളം

സിനിമയുടെ ട്രെയിലർ  റിലീസ് ചെയ്ത  നടനെതിരെ കേസ് : ‘മരട് 357' സിനിമ പൊളിക്കാൻ ചിലർ ശ്രമിച്ചതായി  കണ്ണൻ താമരക്കുളം

മരട് 357 സിനിമ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 'മരട് 357'. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14 ന് വിഷുവിനായിരുന്നു സിനിമ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം റിലീസ് വൈകി. ഒരു വര്‍ഷത്തിനുശേഷം ഫെബ്രുവരി 17 ന് ആണ് സിനിമ തീയറ്ററുകളില്‍ എത്തുക . ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന കാര്യം ആലോചിച്ചുവെങ്കിലും ഇതൊരു തിയറ്ററിന് വേണ്ടിയുള്ള സിനിമ ആയതുക്കൊണ്ടാണ് തീയേറ്റര്‍ തുറക്കും വരെ കാത്തിരുന്നതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. നാനാ ഓണ്‍ലൈനിലാണ് പ്രതികരണം.

സിനിമ ചെയ്യാതിരിക്കുവാനായി പല ഓഫറുകളും വന്നിരുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തിരുന്നു. ഷൂട്ടിംഗിനായി ഫ്‌ളാറ്റിന്റെ അനുമതി കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. സിനിമ ഉണ്ടാകാതിരിക്കുവാനായി ഇതിന്റെ പിന്നില്‍ കളിച്ചവരാണ് തടസ്സങ്ങള്‍ ഉണ്ടാക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്‌ളാറ്റ് പൊളിച്ചതിലെ ശരിക്കേടുകള്‍ അല്ല സിനിമയില്‍ പറയുന്നത്. എങ്ങനെ ആ ഫ്‌ളാറ്റ് അവിടെ ഉണ്ടായി? എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത്...? അതിലേയ്ക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സാധാരണ ജനങ്ങളുടെ പ്രതികരണവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമങ്ങളെ മറികടന്ന് ഫ്‌ളാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി കൊടുത്ത ചില കക്ഷികള്‍ സിനിമയുടെ ചിത്രീകരണം തടയുവാന്‍ ശ്രമിച്ചിരുന്നു. അതിനെക്കുറിച്ചെല്ലാം സിനിമയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു. മരടിലെ അനധികൃതമായി പണിത മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പിന്നിലെ പിന്നാമ്പുറകഥകളിലൂടെ ഗവേഷണം നടത്തിയ ശേഷമാണ് തിരക്കഥാകൃത്ത് ദിനേശ് പള്ളത്തും സംവിധായകനായ കണ്ണന്‍ താമരക്കുളവും സിനിമ എടുത്തതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം തുടങ്ങിയവ ആയിരുന്നു കണ്ണൻ താമരക്കുളത്തിന്റെ മുൻ ചിത്രങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in