മമ്മൂട്ടിയുമായി നല്ല ബന്ധം, വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് കൃഷ്ണകുമാര്‍, മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അഹാന കൃഷ്ണ

മമ്മൂട്ടിയുമായി നല്ല ബന്ധം, വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് കൃഷ്ണകുമാര്‍, മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അഹാന കൃഷ്ണ

രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയുമ്പോള്‍ താനും സുരേഷ് ഗോപിയും ട്രോള്‍ ചെയ്യപ്പെടുന്നുവെന്നും, മമ്മൂട്ടി വിമര്‍ശപ്പെടാറില്ലെന്നുമുള്ള പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കൃഷ്ണകുമാറും മകള്‍ അഹാന കൃഷ്ണയും. മമ്മൂട്ടിയുമായി നല്ല ബന്ധമാണെന്നും, മമ്മൂട്ടിയെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. വാര്‍ത്താ തലക്കെട്ടുകള്‍ക്ക് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ചീപ്പ് ആണെന്ന് അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ ചില മാധ്യമസ്ഥാപനങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അഹാന.

കൃഷ്ണകുമാര്‍ പറയുന്നത്

താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താരരാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം

ADMIN

വാര്‍ത്താ തലക്കെട്ടുകള്‍ ശ്രദ്ധിക്കപ്പെടാനായി കാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് എല്ലാ നിലക്കും ചീപ്പ് ആണ്. ചില മാധ്യമങ്ങള്‍ അച്ഛന്‍ പറഞ്ഞത് വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നാണ് അഹാനയുടെ കുറിപ്പ്. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പ്രചരണ യോഗങ്ങള്‍ സജീവമായിരുന്നു കൃഷ്ണകുമാര്‍.

ബി.ജെ.പി അംഗത്വമെടുക്കാന്‍ തയ്യാറെന്ന് നടന്‍ കൃഷ്ണകുമാര്‍ ഇന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. അറിയപ്പെടുന്ന ഒരു കാലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാര്‍.

Related Stories

The Cue
www.thecue.in