'ഭയങ്കര ലാഭത്തിനാണ് വിറ്റതെന്ന് മറ്റുള്ളവര്‍ പറയുന്നു'; ദൃശ്യം 2 ഫെബ്രുവരിയിലെത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍

'ഭയങ്കര ലാഭത്തിനാണ് വിറ്റതെന്ന് മറ്റുള്ളവര്‍ പറയുന്നു'; ദൃശ്യം 2 ഫെബ്രുവരിയിലെത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 റിലീസ് ഒ.ടി.ടിയില്‍ തന്നെയാകുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസ് ഫെബ്രുവരിയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തിയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന 'ഫിയോക്' യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പരാമര്‍ശം.

വലിയ തുകയ്ക്കാണ് ദൃശ്യം 2 ഒ.ടി.ടിക്ക് വിറ്റതെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, 'ഭയങ്കര ലാഭത്തിനാണ് ചിത്രം ഒ.ടി.ടിക്ക് വിറ്റതെന്ന് മറ്റുള്ളവര്‍ പറയുന്നു' എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ നല്‍കിയ മറുപടി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് തിയറ്ററുകള്‍ ധൃതിയില്‍ തുറക്കേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്. വിനാദ നികുതി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന മുറക്ക് റിലീസ് അനുവദിച്ചാല്‍ മതിയെന്നും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ചര്‍ച്ച അനുകൂലമെങ്കില്‍ 11ന് തന്നെ തിയറ്ററുകള്‍ തുറക്കുമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Antony Perubavoor About Drishyam 2 Release

Related Stories

The Cue
www.thecue.in