'ഇഷ്ടപ്പെട്ട കഥയെഴുതി, മറ്റൊരാളെ കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി': അനൂപ് മേനോന്‍

'ഇഷ്ടപ്പെട്ട കഥയെഴുതി, മറ്റൊരാളെ കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി': അനൂപ് മേനോന്‍
ADMIN

'എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയെഴുതി. അത് മറ്റൊരാളോട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി '

ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'പത്മ എന്ന സിനിമയെക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നത് ഇങ്ങനെ. തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത് അനൂപ് മേനോന്‍ തന്നെയാണ്.

ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ' പത്മ ' യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. നായിക തല്‍ക്കാലം സസ്പെന്‍സാണെന്ന് അനൂപ് മേനോന്‍. അനൂപ് മേനോന്‍ സ്‌റ്റോറീസാണ് ബാനര്‍.

ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രാജീവ്, എഡിറ്റര്‍-സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in