'ഇത് ഇപ്പോൾ തന്നെ നിർത്തുക!', സ്വകാര്യതയിലേയ്ക്ക് ക്യാമറ തിരിക്കരുതെന്ന് അനുഷ്ക ശർമ

'ഇത് ഇപ്പോൾ തന്നെ നിർത്തുക!', സ്വകാര്യതയിലേയ്ക്ക് ക്യാമറ തിരിക്കരുതെന്ന് അനുഷ്ക ശർമ

സ്വകാര്യതയിൽ കടന്നുകയറിയുളള ഫോട്ടോ പിടുത്തം ഇപ്പോൾ തന്നെ നിർത്തണമെന്ന് ബോളിവുഡ് നടി അനുഷ്‌ക ശർമ. ഭർത്താവ് വിരാട് കോലിക്കൊപ്പം ബാൽക്കണിയിലിരിക്കുന്ന ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്കും മാധ്യമത്തിനും എതിരെ ആയിരുന്നു താരത്തിന്റെ പ്രതികരണം. അനുവാദമില്ലാതെ പകർത്തുന്ന ചിത്രങ്ങൾ സ്വകാര്യതയിലേയ്ക്കുളള നുഴഞ്ഞുകയറ്റം ആണെന്നും, ചെയ്യരുതെന്ന് പല തവണ പറഞ്ഞിട്ടും ഇവർ ആവർത്തിക്കുകയാണെന്നും താരം പറയുന്നു.

'ഇത് ഇപ്പോൾ തന്നെ നിർത്തുക!', സ്വകാര്യതയിലേയ്ക്ക് ക്യാമറ തിരിക്കരുതെന്ന് അനുഷ്ക ശർമ
'ദ പ്രീസ്റ്റി'ലേയ്ക്ക് കുട്ടി ഡബ്ബിങ് ആർട്ടിസ്റ്റിനെ തിരയുന്നു, പോസ്റ്ററിനൊപ്പം ആവശ്യവുമായി മഞ്ജു വാര്യർ

'ഫോട്ടോഗ്രാഫറോടും ആ പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിർത്തുക!' അനുഷ്കയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പറയുന്നു. അടുത്തിടെ ക്യാമറയുമായി തന്നെ പിന്തുടർന്ന ഫോട്ടോ​ഗ്രാഫേഴ്സിനെതിരെ നടി ദീപികാ പദുക്കോണും രം​ഗത്തു വന്നിരുന്നു.

കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ ദീപികാ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈയിലെ ഘറിലെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ഇവർ ക്യാമറയുമായി ദീപിക സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയത്.

Summary

Stop This Right Now: Anushka Sharma Slams Photographer for Invading Her, Virat Kohli's Privacy

Related Stories

The Cue
www.thecue.in