'സിനിമ തിയറ്ററില്‍ നടക്കുന്ന കല', ദൃശ്യം അണിയറപ്രവര്‍ത്തകര്‍ക്ക് പുനര്‍ചിന്തനത്തിന് സമയമുണ്ടെന്ന് സത്യന്‍ അന്തിക്കാട്

'സിനിമ തിയറ്ററില്‍ നടക്കുന്ന കല', ദൃശ്യം അണിയറപ്രവര്‍ത്തകര്‍ക്ക് പുനര്‍ചിന്തനത്തിന് സമയമുണ്ടെന്ന് സത്യന്‍ അന്തിക്കാട്

സിനിമകള്‍ നിര്‍മ്മിക്കുന്നത് തിയറ്ററുകള്‍ക്ക് വേണ്ടിയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ തിയറ്ററില്‍ നടക്കുന്ന കലയാണ്, അതുകൊണ്ടുതന്നെ തിയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പോസിറ്റീവായാണ് കാണുന്നതെന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'തിയറ്റര്‍ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പ്, വ്യക്തതയില്ലാതിരുന്നപ്പോഴായിരിക്കാം, ദൃശ്യം 2 ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ട്. എന്തായാലും ഈ തീരുമാനത്തിന് പിന്നില്‍ നിര്‍മ്മാതാവിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അല്ലെങ്കില്‍ മോഹന്‍ലാല്‍ ഒന്നും അതിന് സമ്മതിക്കില്ലല്ലോ.

തിയറ്ററില്‍ ഇനി നല്ല സിനിമകള്‍ വരണം, എന്നാലെ ഭയമില്ലാതെ ആളുകള്‍ സിനിമ കാണാനെത്തൂ. ദൃശ്യം 2 അങ്ങനെയുള്ള ഒരു സിനിമയാണെന്ന് പ്രതീക്ഷിക്കാം. ഇത്തരം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അവര്‍ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനുള്ള കാരണങ്ങള്‍ അവര്‍ക്കുണ്ടാകാം. ഫിലിം ചേമ്പറിന്റെ ഉള്‍പ്പടെയുള്ള എതിര്‍പ്പ് താല്‍കാലികമാണെന്നും, ഇതെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ തുറന്നപ്പോഴും സിനിമകള്‍ അവശ്യവസ്തുവല്ലാത്തത് കൊണ്ട് അത് മാത്രമാണ് അവസാനത്തേക്ക് വെച്ചിരുന്നത്. സിനിമാതിയറ്ററുകള്‍ മാത്രം തുറക്കാതിരിക്കുന്നതിന്റെ വിഷമമുണ്ടായിരുന്നു. സിനിമയെ ആശ്രയിച്ച് ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവിതം കുറച്ചുമാസങ്ങളായിട്ട് കഷ്ടത്തിലാണ്. തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം വന്നപ്പോള്‍ വലിയ സന്തോഷമായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ തിയേറ്ററില്‍ നടക്കുന്ന കലയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളൊക്കെ ഉണ്ടെങ്കിലും നമ്മളൊക്കെ സിനിമ നിര്‍മ്മിക്കുന്നത് തിയേറ്ററുകള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ തിയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പോസിറ്റീവായാണ് കാണുന്നത്', സത്യന്‍ അന്തിക്കാട് പറഞ്ഞു.

Sathyan Anthikkad About Drishyam 2 OTT Release

Related Stories

The Cue
www.thecue.in