'താരങ്ങളുടെ കാല് പിടിക്കാന്‍ വയ്യ, പുതിയതാരങ്ങളും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വഴിയില്‍'; ശ്രീകുമാരന്‍ തമ്പി

'താരങ്ങളുടെ കാല് പിടിക്കാന്‍ വയ്യ, പുതിയതാരങ്ങളും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വഴിയില്‍'; ശ്രീകുമാരന്‍ തമ്പി

പുതിയ താരങ്ങള്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി.

ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുകയെന്നും, അതാകും തന്റെ അവസാന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്പോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ഉണ്ട്. ഒ.ടി.ടി.യില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂണ്‍ വിറ്റുപോയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇനി ചെയ്യുന്നത്. എപ്പോള്‍ ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന്‍ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും', ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Sreekumaran Tamabi About Malayalam Actors

No stories found.
The Cue
www.thecue.in