'പാടിയത് ഫുൾ തെറ്റായിരുന്നെങ്കിലും വല്ലാത്ത കോൺഫിഡൻസ് ആയിരുന്നു', പൃഥ്വിയുടെ കുട്ടിക്കാലത്തെ പാട്ടിനെ കുറിച്ച് ഇന്ദ്രജിത്

'പാടിയത് ഫുൾ തെറ്റായിരുന്നെങ്കിലും വല്ലാത്ത കോൺഫിഡൻസ് ആയിരുന്നു', പൃഥ്വിയുടെ കുട്ടിക്കാലത്തെ പാട്ടിനെ കുറിച്ച് ഇന്ദ്രജിത്

കുട്ടിക്കാലത്ത് സ്കൂളിൽ ലളിത​ഗാന മത്സരത്തിൽ ഒരേ സമയം ഒരേ പാട്ട് പാടി ഫസ്റ്റ് അടിച്ച ചേട്ടനും അനിയനും. തന്റെയും പൃഥ്വിയുടേയും പാട്ടോർമ്മകൾ പങ്കുവെച്ച് ഇന്ദ്രജിത്ത്. സെലിബ്രറ്റി കോര്‍ഡിനേറ്ററും കാസ്റ്റിങ് ഡയരക്ടറുമായ ഷനീം സയ്യിദിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോൾ പൃഥ്വിയും ഞാനും സ്ഥിരമായി ലൈറ്റ് മ്യൂസിക് കോമ്പറ്റീഷനില്‍ പങ്കെടുക്കുമായിരുന്നു. സൈനിക് സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ട് ഒരുപാട് ഹിന്ദിപ്പാട്ടുകളൊക്കെ അന്ന് പാടുമായിരുന്നു. സ്‌കൂളില്‍ ജൂനിയര്‍ വിഭാഗം മത്സരത്തില്‍ പൃഥിയും സീനിയര്‍ വിഭാഗത്തില്‍ ഞാനും പാടും. ഞങ്ങള്‍ രണ്ടുപേരും ‘പെഹലാ നഷാ’ എന്ന പാട്ടാണ് പാടുന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഫസ്റ്റ് കിട്ടി. പൃഥ്വി ഫുള്‍ തെറ്റിച്ചാണ് പാടിയത്. പക്ഷേ അവൻ വളരെ കോണ്‍ഫിഡന്റായിരുന്നു. ആ പെര്‍ഫോമന്‍സ് കണ്ടുനിന്നപ്പോള്‍ അവന്‍ പാടുന്നതൊക്കെ ശരിയാണെന്ന് തോന്നിപ്പോയി. ഒരേസമയത്ത് രണ്ട് പേരും പാടി ഫസ്റ്റ് കിട്ടിയ പാട്ടായിരുന്നു അത്.’ ഇന്ദ്രജിത് പറയുന്നു.

ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് കൂടെപ്പിറപ്പിനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പൃഥ്വിരാജ് ആശംസകള്‍ നേർന്നത്. ഇന്ദ്രജിത്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ‘ഹാപ്പി ബര്‍ത്ത്ഡേ ചേട്ടാ’ എന്ന വരിയോടൊപ്പം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മമ്മൂട്ടി, നിവിൻ പോളി, ജയസൂര്യ, ടൊവിനോ, അജു വർ​ഗീസ് തുടങ്ങി സിനിമാ മേഘലയിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in