ആറാട്ടില്‍ സ്ത്രീവിരുദ്ധതയുണ്ടാകില്ല, ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് അധിക്ഷേപിക്കുന്ന ഡയലോഗ് ഇനി എഴുതില്ല: ഉദയകൃഷ്ണ

ആറാട്ടില്‍ സ്ത്രീവിരുദ്ധതയുണ്ടാകില്ല, ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് അധിക്ഷേപിക്കുന്ന ഡയലോഗ് ഇനി എഴുതില്ല: ഉദയകൃഷ്ണ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന സിനിമയില്‍ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ഉണ്ടാകില്ലെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. 'ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്നര്‍ എന്നു പറയാം.'മലയാള മനോരമ ദിനപത്രത്തിലെ അഭിമുഖത്തിലാണ് ഉദയകൃഷ്ണയുടെ പ്രതികരണം.

'നീ വെറും പെണ്ണാണ്' എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്' അഭിമുഖത്തില്‍ ഉദയകൃഷ്ണ വ്യക്തമാക്കുന്നു.

മധുരരാജ എന്ന സിനിമക്ക് ശേഷം ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രമാണ് ആറാട്ട്. തിരുവന്തപുരത്ത് നിന്ന് ചില ലക്ഷ്യങ്ങളുമായി പാലക്കാട്ടെ ഗ്രാമത്തിലെത്തുന്ന ഗോപനാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ അടിമുടി നിറഞ്ഞാടുന്ന ചിത്രമെന്നാണ് ബി.ഉണ്ണിക്കൃഷ്ണന്‍ സിനിമയെ നേരത്തെ പരിചയപ്പെടുത്തിയത്. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ആറാട്ട്. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്.

വിജയ് ഉലകനാഥാണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീത സംവിധാനവും. കൊല്ലങ്കോടും പരിസരങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ടറുമാണ്. മോഹന്‍ലാലിനെ നായകനാക്കി ഡിസംബറില്‍ പ്ലാന്‍ ചെയ്തിരുന്ന വലിയൊരു പ്രൊജക്ട് മാറ്റിവച്ചതിനെ തുടര്‍ന്നാണ് ബി ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിലേക്ക് കടന്നത്. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമ കൂടിയാണ് ആറാട്ട്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കഥാപാത്രമാണ് നെയ്യാറ്റിന്‍കര ഗോപനെന്നും ഉദയകൃഷ്ണ വ്യക്തമാക്കിയിരുന്നു.

ആറാട്ടില്‍ സ്ത്രീവിരുദ്ധതയുണ്ടാകില്ല, ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് അധിക്ഷേപിക്കുന്ന ഡയലോഗ് ഇനി എഴുതില്ല: ഉദയകൃഷ്ണ
മീശ പിരിച്ച് ബെന്‍സിലെത്തുന്ന നെയ്യാറ്റിന്‍കര ഗോപന്‍, ബി ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' പാലക്കാട്ട്
Summary

Mohanlal movie Aarattu, no mysogeny, casteism says udayakrishna

Related Stories

No stories found.
logo
The Cue
www.thecue.in