സോനു സൂദ് പാവങ്ങളെ സഹായിച്ചത് വായ്പയെടുത്ത്; തന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടങ്ങള്‍ പണയംവെച്ച് സമാഹരിച്ചത് 10 കോടി രൂപ

സോനു സൂദ് പാവങ്ങളെ സഹായിച്ചത് വായ്പയെടുത്ത്;  തന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടങ്ങള്‍ പണയംവെച്ച് സമാഹരിച്ചത് 10 കോടി രൂപ

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ നടന്‍ സോനു സൂദ് പണം കണ്ടെത്തിയത് 10 കോടി രൂപ വായ്പയെടുത്തെന്ന് റിപ്പോര്‍ട്ട്. ജുഹുവിലും ബാന്ദ്രയിലുമായി തന്റെയും ഭാര്യ സൊണാലി സൂദിന്റെയും പേരിലുള്ള ഏട്ടോളം കെട്ടിടങ്ങള്‍ പണയം വെച്ചാണ് നടന്‍ പണം സമാഹരിച്ചത്. ആറ് ഫ്‌ളാറ്റുകളും രണ്ട് കടകളും ഉള്‍പ്പടെയാണ് പണയം വെച്ചതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍ക്കുള്‍പ്പടെ സോനു സൂദ് ചെയ്തുനല്‍കിയ സഹായം നേരത്തെ വാര്‍ത്തയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ വാഹനസൗകര്യം ഒരുക്കിയ നടന്‍ ആളുകള്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും, ചികിത്സയ്ക്കായി പണമില്ലാത്തവര്‍ക്കുമുള്‍പ്പടെ നടന്‍ സാമ്പത്തിക സഹായവും നല്‍കി. മാത്രമല്ല മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികളെ സഹായിക്കാന്‍ പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് നല്‍കുകയാണ് സോനു സൂദ് ചെയ്തത്. നടന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് എസ്.ഡി.ജി സ്‌പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നല്‍കി ഐക്യരാഷ്ട്രസഭ ആദരിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in