രാവണനെ മാനുഷികമൂല്യങ്ങളോടെ അവതരിപ്പിക്കുമെന്ന പരാമര്‍ശം; സെയ്ഫ് അലി ഖാനെതിരെ ബഹിഷ്‌കരണാഹ്വാനം

രാവണനെ മാനുഷികമൂല്യങ്ങളോടെ അവതരിപ്പിക്കുമെന്ന പരാമര്‍ശം; സെയ്ഫ് അലി ഖാനെതിരെ ബഹിഷ്‌കരണാഹ്വാനം

പുതിയ ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ സെയ്ഫ് അലി ഖാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഒരു വിഭാഗം. രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രം ആദിപുരുഷനെ കുറിച്ചായിരുന്നു ഒരു അഭിമുഖത്തിനിടെ സെയ്ഫിന്റെ പരാമര്‍ശം. ചിത്രത്തില്‍ പ്രഭാസ് രാമനായി എത്തുമ്പോള്‍ രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്.

ആദിപുരുഷനില്‍ രാവണനെ മാനുഷികമൂല്യങ്ങളോടെയാകും അവതരിപ്പിക്കുകയെന്ന പരാമര്‍ശമാണ് വിവാദമായത്. ഒരു അസുരരാജാവിനെ അവതരിപ്പിക്കുക എന്ന രസകരമായ സംഗതിയാണ്. കാരണം ആ കഥാപാത്രത്തെ കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ രാവണനെ മാനുഷികമായ കണ്ണുകളിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. രാമനുമായുള്ള യുദ്ധവുമെല്ലാം അദ്ദേഹത്തിന്റെ സഹോദരി ശൂര്‍പ്പണകയോട് ചെയ്തതിനുള്ള പ്രതികാരമായിരുന്നുവെന്നും സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാവണനെ മാനുഷികമൂല്യങ്ങളോടെ അവതരിപ്പിക്കുമെന്നും, സീതയെ തട്ടിക്കൊണ്ടു പോയതിനെ ന്യായീകരിക്കുമെന്നുമുള്ള നടന്റെ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് സെയ്ഫിനെ ഒഴിവാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആദിപുരുഷന്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ട്. വേക്ക്അപ്പ് ഓം റൗട്ട്, ബോയ്‌ക്കോട്ട് ആദിപുരുഷന്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് പ്രചരണം.

Related Stories

No stories found.
logo
The Cue
www.thecue.in