'തുല്യതയെ കുറിച്ചറിയണമെങ്കില്‍ സ്വന്തം തൊഴിലിടത്തിലേക്ക് നോക്കിയാല്‍ മതി, വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കരുത്'; മംമ്തയോട് രേവതി സമ്പത്ത്

'തുല്യതയെ കുറിച്ചറിയണമെങ്കില്‍ സ്വന്തം തൊഴിലിടത്തിലേക്ക് നോക്കിയാല്‍ മതി, വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കരുത്'; മംമ്തയോട് രേവതി സമ്പത്ത്

സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും, അതുകൊണ്ട് വിവേചനമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നുമുള്ള നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഒരു എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമര്‍ശം. തന്നെ ഒരാണ്‍കുട്ടിയെ പോലെയാണ് അച്ഛന്‍ വളര്‍ത്തിയതെന്നും മംമ്ത പറഞ്ഞിരുന്നു. മംമ്തയുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

തുല്യതയെ കുറിച്ചൊക്കെ ആധികാരികമായി അറിയണമെങ്കില്‍ സ്വന്തം തൊഴിലിടത്തിലേക്ക് കണ്ണു തുറന്ന് നോക്കിയാല്‍ മതി, ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രേവതി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ,

ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം.

'എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്'എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയെണ്ണം ഉണ്ട് ചുറ്റിനും.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in