ഇനി ചിരുവിനെപ്പോലെ ജീവിക്കും, ദു:ഖത്തിൽ കൂടെ നിന്നത് നസ്രിയയും അനന്യയുമെന്ന് മേഘ്ന രാജ്

ഇനി ചിരുവിനെപ്പോലെ ജീവിക്കും, ദു:ഖത്തിൽ കൂടെ നിന്നത് നസ്രിയയും അനന്യയുമെന്ന് മേഘ്ന രാജ്

ചിരഞ്ജീവിയുടെ വേർപാടിന് ശേഷം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു താനെന്ന് നടി മേഘ്ന രാജ്. ജീവിതത്തിൽ കൃത്യമായ ചിട്ടകൾ പാലിച്ചിരുന്ന ആളാണ് താൻ, എന്നാൽ ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിക്കലായിരുന്നു ചിരുവിന്റെ രീതി. നാളെ എന്താണെന്ന് നമുക്ക് അറിയില്ല, അതുകൊണ്ട് ഇനി താനും ചിരുവിനെപ്പോലെ ആസ്വദിച്ച് ജീവിക്കുമെന്ന് മേഘ്ന പറയുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്നത് ഉറ്റ സുഹൃത്തുക്കളായ നസ്രിയയും അനന്യയുമാണെന്നും മേഘ്ന കന്നട ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭർത്താവിന്റെ മരണശേഷം ആദ്യമായാണ് മേഘ്ന മാധ്യമങ്ങളോട് സംസാരിക്കുന്നത്.

ഇനി ചിരുവിനെപ്പോലെ ജീവിക്കും, ദു:ഖത്തിൽ കൂടെ നിന്നത് നസ്രിയയും അനന്യയുമെന്ന് മേഘ്ന രാജ്
ആ കാൽ നിങ്ങളുടെ നെഞ്ചത്തല്ലാത്തിടത്തോളം നിങ്ങൾക്കെന്താണ് കുഴപ്പം?, ഫേസ്ബുക് കുറിപ്പ്

‘ചിരുവിന്റെ വേർപാടിന് ശേഷം ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇപ്പോൾ എനിക്കെന്റെ മകനുണ്ട്. അവൻ ചിരുവിനെപ്പോലെയാണ്. നമുക്ക് ആൺകുട്ടി ജനിക്കുമെന്ന് ചിരു എപ്പോഴും പറയുമായിരുന്നു. പെൺകുട്ടിയാകുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് ശരിയായി. ലയൺകിങിലെ സിംബയെപ്പോെല കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും ചിരു പറഞ്ഞിരുന്നു. ഇപ്പോൾ ആഗ്രഹങ്ങളൊക്കെ വെറുതെയായി.’

‘മകന് വേണ്ടി എന്റെ ചിരുവിന്റെ ഓർമ്മകളിൽ ഞാൻ ഇനി ജീവിക്കും. അവനിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റണമെന്നാണ് എന്റെ ആഗ്രഹം. വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയുമാണ് കൂടെനിന്നത്. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ എന്റെ മകനെയും ഞാൻ വളർത്തും. അഭിനയം എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുകയും ചെയ്യും'. മേഘ്‌ന പറഞ്ഞു.

Summary

Meghana Raj speaks on life after Chiranjeevi Sarja's death

Related Stories

The Cue
www.thecue.in