'ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ജോലിയില്‍'; 19 (1)(a) സെറ്റില്‍ നിന്ന് വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത്ത്

'ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ജോലിയില്‍'; 19 (1)(a) സെറ്റില്‍ നിന്ന് വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത്ത്

ഒമ്പത് മാസങ്ങള്‍ക്ക് ശേഷം 19 (1)(a)-ലൂടെ ഇന്ദ്രജിത്തും സിനിമാ തിരക്കുകളിലേക്ക്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യാ മേനോനും വിജയ് സേതുപതിയും നേരത്തെ ജോയിന്‍ ചെയ്തിരുന്നു. തൊടുപുഴയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Back to work after 9 months! 🎬 On location with Vijay Sethupathi for 19(1)(a), directed by debutant Indhu VS ✨ #NityaMenen #Indrans #antojosephfilmcompany

Posted by Indrajith Sukumaran on Tuesday, November 10, 2020

സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ എത്തുന്ന 19 (1)(a) നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്‍- നായിക സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആളുകളുടെ സ്‌ക്രീന്‍ ടൈമോ, അവര്‍ കൈകാര്യം ചെയ്യുന്ന റോളോ അല്ല, ഒരു പ്രധാന സംഭവത്തിലേയ്ക്ക് എത്തിപ്പെടുന്ന കുറച്ചു വ്യക്തികള്‍ എന്ന നിലയ്ക്കാണ് ഇതിലെ അഭിനേതാക്കളെ പ്രേക്ഷകര്‍ക്കുമുന്നില്‍ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വിജയ് സേതുപതി നായകനാകുന്ന സിനിമ എന്നോ ഗസ്റ്റ് റോളില്‍ എത്തുന്ന സിനിമ എന്നോ ലേബല്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ദു വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ജോലിയില്‍'; 19 (1)(a) സെറ്റില്‍ നിന്ന് വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത്ത്
'നായകന്‍-നായിക സങ്കല്‍പ്പത്തിലല്ല 19(1)(a), വിജയ് സേതുപതി പ്രധാന കഥാപാത്രം; ഇന്ദു വി എസ്

ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗാനരചന അന്‍വര്‍ അലി. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍ എഡിറ്റിംഗ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍.

Related Stories

The Cue
www.thecue.in