ബിനീഷിനെതിരെ നടപടി 'അമ്മ'യില്‍ ചര്‍ച്ച, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ യോഗം ചേരും

ബിനീഷിനെതിരെ നടപടി 'അമ്മ'യില്‍ ചര്‍ച്ച, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ യോഗം ചേരും

ബിനീഷ് കോടിയേരിയെ ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസംഘടന അമ്മ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി ബിനീഷ് കോടിയേരിക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യും. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും യോഗം. അധികം വൈകാതെ ചേരുന്ന എക്‌സിക്യുട്ടീവില്‍ ബിനീഷ് കോടിയേരിയെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെ ചര്‍ച്ചയാകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന വലിയ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. തുടക്കത്തില്‍ സംഘടനാ നേതൃത്വം ദിലീപിനൊപ്പം നിലയുറപ്പിച്ചതും പിന്നീട് അറസ്റ്റുണ്ടായപ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവ് ദിലീപിനെ പുറത്താക്കിയതും വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് ജനറല്‍ ബോഡി യോഗം ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കുകയായിരുന്നു. ദിലീപിന പുറത്താക്കിയതില്‍ നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായ അമ്മ അംഗങ്ങള്‍ ഉള്‍പ്പെടെ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ ഒടുവില്‍ ദിലീപില്‍ നിന്ന് രാജി എഴുതി വാങ്ങിയത്.

ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ സംഘടനാ നിയമാവലിക്ക് അനുസരിച്ചുള്ള നടപടികളിലേക്ക് കടക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഫൈവ് ഫിംഗേഴ്‌സ്, പ്രജാപതി, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, ഞാന്‍,ഡബിള്‍ ബാരല്‍, ഒപ്പം, നീരാളി എന്നീ സിനിമകളില്‍ ബിനീഷ് കോടിയേരി അഭിനയിച്ചിട്ടുണ്ട്. മൈ ഫാന്‍ രാമു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രവുമായിരുന്നു.

ഒമ്പതോളം മലയാളം സിനിമ പൂര്‍ത്തിയാക്കിയ ശേഷം 2009ലാണ് ബിനീഷ് കോടിയേരി അമ്മയില്‍ അംഗമാകുന്നത്. നിലവില്‍ അമ്മയുടെ ആജീവനാന്ത അംഗത്വമാണ് ബിനീഷിനുള്ളത്. സസ്‌പെന്‍ഷനും പുറത്താക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിക്കാണ് പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം അധികാരം. മോഹന്‍ലാല്‍ ദൃശ്യം സെക്കന്‍ഡിന്റെ അവസാന ഘട്ടചിത്രീകരണത്തില്‍ ആയതിനാലാണ് എക്‌സിക്യുട്ടീവ് വൈകുന്നത്.

bineesh kodiyeri arrest amma association meeting

Related Stories

No stories found.
logo
The Cue
www.thecue.in