'മൈ ഡിയര്‍ ഇച്ചാക്കാ', മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍, ഒപ്പം സിനിമാലോകവും

'മൈ ഡിയര്‍ ഇച്ചാക്കാ', മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍, ഒപ്പം സിനിമാലോകവും

മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'നമ്പര്‍ 20 മദ്രാസ് മെയിലി'ലെ മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആശംസ. 'പ്രിയപ്പെട്ട ഇച്ചാക്കാ, സന്തോഷകരമായ ഒരു പിറന്നാള്‍ നേരുന്നു. എപ്പോഴും സ്‌നേഹം, ദൈവം അനുഗ്രഹിക്കട്ടെ', എന്ന ചെറു കുറിപ്പോടെയാണ് മമ്മൂട്ടിയ്ക്ക് കവിളില്‍ ഉമ്മ നല്‍കുന്നതും പൊട്ടിച്ചിരിക്കുന്നതുമായുളള ചിത്രങ്ങള്‍ മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

69ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന് സിനിമാ ലോകവും ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്.

താരങ്ങളും സംവിധായകരും ​ഗായകരും ഉൾപ്പടെ 49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി എത്തുകയാണ്. കൂട്ടത്തിൽ ആരാധകരുടെ വക മാഷപ് വീഡിയോകളുമുണ്ട്.

കെഎസ് സേതുമാധവൻറെ സംവിധാനത്തിൽ 1971ൽ ഇറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ' ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. ശ്രദ്ധിക്കപ്പെടാത്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം ഉൾപ്പെടുന്ന വേഷം ചെയ്യുന്നത് 1973 ൽ പുറത്തിറങ്ങിയ 'കാലചക്രം' എന്ന ചിത്രത്തിലായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in