'എന്റെ കല്യാണം ഇങ്ങനെയല്ല', രജിത് കുമാറുമായുള്ള വിവാഹ വാർത്തകളോട് കൃഷ്ണപ്രഭ
Film Talks

'എന്റെ കല്യാണം ഇങ്ങനെയല്ല', രജിത് കുമാറുമായുള്ള വിവാഹ വാർത്തകളോട് കൃഷ്ണപ്രഭ

THE CUE

THE CUE

സിനിമ സീരിയൽ താരം കൃഷ്ണപ്രഭയും ബിഗ് ബോസ് ഫെയിം രജിത് കുമാറും വിവാഹതരായി എന്ന വാർത്തകളോട് പ്രതികരിച്ച് കൃഷ്ണപ്രഭ. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇരുവരുടെയും വിവാഹവാർത്തകൾക്ക് തുടക്കമിടുന്നത്. വിവാഹ വസ്ത്രത്തിൽ പൂമാലയും പൂച്ചെണ്ടുമായി വധൂവരന്മാരായി നിൽക്കുന്ന രജത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കോവിഡും ലോക്ഡൗണും കാരണം വിവാഹം മറ്റാരെയും അറിയിക്കാത്തതാണോ എന്നായിരുന്നു ഉയർന്നുവന്ന സംശയം. എന്നാൽ ഇത് യഥാർത്ഥ വിവാഹമല്ലെന്നും ചിത്രം ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായുള്ളതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കൃഷ്ണപ്രഭ.

പ്രചരണങ്ങളോട് കൃഷ്ണപ്രഭയുടെ മറുപടി,

ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്. ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല.

പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രമോഷന്റെ ഭാഗമായി പുറത്ത് വിട്ട ചിത്രമാണ് വൈറലായത്. ചിത്രത്തിന് താഴെ വധൂവരന്മാർക്ക് ആശംസകൾ അറിയിച്ച് പലരും എത്തിയതിന് പിന്നാലെയാണ് കൃഷ്ണപ്രഭ വിശദീകരണവുമായി വന്നത്.

The Cue
www.thecue.in