ആദ്യം രാഹുല്‍, പിന്നെ അജ്മല്‍ അമീര്‍; ടൊവിനോ തോമസിന് ലഭിച്ച ബ്രേക്കിന് പിന്നിലെ കഥ പറഞ്ഞ് നിര്‍മ്മാതാവ്

ആദ്യം രാഹുല്‍, പിന്നെ അജ്മല്‍ അമീര്‍; ടൊവിനോ തോമസിന് ലഭിച്ച ബ്രേക്കിന് പിന്നിലെ കഥ പറഞ്ഞ് നിര്‍മ്മാതാവ്

ടൊവിനോ തോമസിന് നായകനിരയിലേക്ക് ഉയരാനുള്ള വഴിയൊരുക്കിയ സിനിമകളായിരുന്നു സെവന്‍ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയവ. നായകനായി ലോഞ്ച് ചെയ്യപ്പെട്ടത് ഗപ്പി, മെക്‌സിക്കന്‍ അപാരത എന്നീ സിനിമകളിലൂടെയും. മധുരപ്പതിനെട്ടില്‍ പൃഥ്വിരാജ് എന്ന സൂര്യടിവിയുടെ ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമില്‍ പൃഥ്വിരാജ് ടൊവിനോ തോമസിനെ സെവന്‍ത് ഡേയിലും മൊയ്തീനിലും നിര്‍ദേശിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഒരു യുവതാരത്തെ നിശ്ചയിച്ച റോളിന് പകരമാണ് ടൊവിനോ തോമസ് വന്നത്. അജ്മല്‍ അമീറിനെയും രാഹുല്‍ മാധവിനെയുമാണ് ടൊവിനോ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നതെന്ന് സെവന്‍ത് ഡേയുടെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. നിര്‍മ്മാതാവ് എന്ന നിലക്കുള്ള തന്റെ തീരുമാനം ടൊവിനോയുടെ ഉയര്‍ച്ചയില്‍ സഹായകമായതില്‍ അഭിമാനമുണ്ടെന്നും ഷിബു സുശീലന്‍

ആദ്യം രാഹുല്‍, പിന്നെ അജ്മല്‍ അമീര്‍; ടൊവിനോ തോമസിന് ലഭിച്ച ബ്രേക്കിന് പിന്നിലെ കഥ പറഞ്ഞ് നിര്‍മ്മാതാവ്
'അതൊരു സിനിമാക്കഥ പോലെയാണ്'; ടൊവിനോയുമായുളള സൗഹൃദത്തെ കുറിച്ച് പൃഥ്വി

ഷിബു ജി സുശീലന്‍ എഴുതുന്നു

ഈ വീഡിയോയില്‍ പ്രിയ നടന്‍ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോള്‍ വളരെ സന്തോഷം .

എന്റെ ചില തീരുമാനങ്ങള്‍ ഒരു നടന്റെ ഉയര്‍ച്ചയെ സഹായകം ആയതില്‍ അഭിമാനം കൊള്ളുന്നു ..

മെമ്മറീസില്‍ പൃഥ്വിരാജ്‌നൊപ്പം അഭിനയിച്ച രാഹുല്‍ മാധവിനെ ആയിരുന്നു 7TH DAY ല്‍ കാസറ്റ് ചെയ്തിരുന്നത് .

അഡ്വാന്‍സ് നല്‍കി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു .

സിനിമ അനൗണ്‍സ് ചെയ്തു .സിനിമ തുടങ്ങാന്‍ ഒരാഴ്ച മാത്രം ..

അപ്പോള്‍ ആണ്

പക്ഷേ ആ സമയത്ത് തമിഴ് സിനിമയില്‍ ചാന്‍സ് ലഭിച്ച രാഹുല്‍ മാധവ് ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തില്‍ എനിക്ക് വിഷമം തോന്നി .

കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാന്‍സ് നല്‍കി ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത മറ്റൊരു നടന്‍ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു .

പകരം അനുമോഹന്‍ കൂടി എന്റെ സിനിമയിലേക്ക് എത്തി .

ഞാന്‍ രാഹുല്‍ മാധവിനോട് അഡ്വാന്‍സ് തിരിച്ചു തരാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു .

അദ്ദേഹം അഡ്വാന്‍സ് ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു നല്‍കി ..

പക്ഷേ അജ്മലില്‍ നിന്ന് അഡ്വാന്‍സ് ഞാന്‍ തിരിച്ചു ചോദിച്ചില്ല ..ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി .

കാരണം അദ്ദേഹം അഭിനയിക്കാന്‍ റെഡി ആയിരുന്നു .

എന്റെ ചില തീരുമാനങ്ങള്‍ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോള്‍ മനസിലായി .

പൃഥ്വിരാജ് ടോവിനോ സൗഹൃദം 7TH DAY ല്‍ തുടങ്ങി ലൂസിഫര്‍ വരെ എത്തി .

എന്റെ തീരുമാനങ്ങള്‍ക്ക് പൃഥ്വിരാജിന്റെ സപ്പോര്‍ട് വളരെ വലുതായിരുന്നു .അത് എന്നും ഓര്‍ക്കുന്നു ..

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു സിനിമാക്കഥ പോലെയാണ് ഞാനും ടെവിനോയും തമ്മിലുള്ള ബന്ധം. 'സെവൺത് ഡേ', കാസ്റ്റിങ് നടക്കുന്ന സമയത്ത് ടൊവിനോ സിനിമയിൽ ഉണ്ടായിരുന്നില്ല. മറ്റൊരു നടനാണ് ടൊവിനോയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ചു നാൾ മുമ്പ് വലിയൊരു തമിഴ് പ്രൊജക്ടിൽ അവസരം ലഭിച്ചതുകൊണ്ട് അദ്ദേഹത്തിന് ഈ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അങ്ങനെയാണ് 'എബിസിഡി' എന്ന സിനിമയിൽ വില്ലനായി അഭിനയിച്ച ആളെ കണ്ടുനോക്കാമെന്ന് കരുതുന്നത്. ഞാൻ 'എബിസിഡി' കാണുന്നത് ശരിക്കും ടൊവിനോയെ കാണാനാണ്. അങ്ങനെ ടൊവിനോയെത്തന്നെ കാസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. 'സെവൺത് ഡേ'യിലെ ടൊവിനോയുടെ അഭിനയം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കൂടെ അഭിനയിച്ചപ്പോൾ നല്ല ആക്ടറാണെന്ന് തോന്നി. പിന്നീട് മൊയ്തീനിൽ എനിക്കാദ്യം മനസിൽ വന്നത്, ടൊവിനൊ കറക്ടായിരിക്കുമല്ലോ എന്നാണ്. 'സെവൺത് ഡേ'യിൽ ടൊവിനൊ കാസ്റ്റ് ചെയ്യപ്പെട്ടു എന്നത് മാത്രമാണ് ഭാ​ഗ്യം. അവിടം മുതൽ എല്ലാം അവന്റെ കഴിവും കഷ്ടപ്പാടുമാണ്. 'സെവൺത് ഡേ'യിൽ ഇവൻ ചളമായിരുന്നെങ്കിൽ മൊയ്തീനിൽ ഞാനിവനെ വിളിക്കില്ലായിരുന്നു.' പൃഥ്വി പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in